മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇഷാ തൽവാർ. മോഡലിംഗ് രംഗത്ത് നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. നിവിൻ പോളി ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
തട്ടത്തിൻ മറയത്ത് എന്ന സിനിമ വലിയ ഒരു ബ്ലോക്ക് ബസ്റ്റർ വിജയം ആയിരുന്നു. ഇതിനുശേഷം ധാരാളം അവസരങ്ങൾ താരത്തെ തേടിയെത്തി. എന്നാൽ ഈ സിനിമകൾ ഒന്നും തന്നെ വിജയം ആയി മാറിയില്ല. പതിയെ ഇവർ സിനിമ ഇൻഡസ്ട്രിയിൽ നിന്നുതന്നെ ഫീൽഡ് ഔട്ട് ആവുകയായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ നടിയെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു.
ഇപ്പോൾ ഇവരുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടയിൽ എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം തന്നെ. വളരെ ഗ്ലാമർ ആയിട്ടാണ് താരം ചിത്രങ്ങളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. ഈ മേക്കോവർ പ്രതീക്ഷിച്ചില്ല എന്നാണ് മലയാളികൾ പറയുന്നത്. നിരവധി ആളുകൾ ആണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്.
എപ്പോഴാണ് ഇനി മലയാളം സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്. മലയാളത്തിന് പുറമേ ചില അന്യഭാഷ സിനിമകളിലും താരം അഭിനയിച്ചിരുന്നു. എന്നാലും അതൊന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ ചില പരസ്യ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. താഴത്തെ ഇപ്പോഴും മലയാളികൾ മറന്നിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നവീകരണം സൂചിപ്പിക്കുന്നത്.