മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കമൽഹാസൻ. വിക്രം എന്ന സിനിമയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് ആണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യൻ 2. കോവിഡിന് മുൻപ് ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്. പല കാരണങ്ങൾ കൊണ്ട് ഇടയ്ക്ക് ഷൂട്ടിംഗ് മുടങ്ങി പോയിരുന്നു. ഇപ്പോൾ സിനിമയുടെ അവസാനം ഘട്ടം ഷെഡ്യൂൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.
ലൈകാ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കമലിന്റെ ഭാഗങ്ങൾ എല്ലാം ഷൂട്ട് ചെയ്തു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് കമൽഹാസൻ നടത്തിയിട്ടുണ്ട്. സിനിമയുടെ സംവിധായകൻ ശങ്കറിന് ഒരു ആഡംബര സമ്മാനം നൽകിയിരിക്കുകയാണ് ഇപ്പോൾ താരം. സിനിമയുടെ പ്രധാന ഭാഗങ്ങൾ എല്ലാം കണ്ടതിനുശേഷം ഒരു കുറിപ്പും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
പനേരായി എന്ന ആഡംബര ബ്രാൻഡിന്റെ വാച്ച് ആണ് ഇദ്ദേഹം സമ്മാനമായി നൽകിയത്. എന്നാൽ ഏതു മോഡലാണ് എന്ന് കൃത്യമായി അറിയില്ല. 4 ലക്ഷം രൂപയാണ് ഈ വാച്ചുകളുടെ തുടക്ക വില. ഇന്ത്യൻ രണ്ട് എന്ന സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ കണ്ടു എന്നും എല്ലാവിധ ആശംസകളും നേരുന്നു ശങ്കറിന്റെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണ് ഇത് എന്നും ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നുമാണ് കമൽഹാസൻ എഴുതിയത്.
മൂന്നുപേരുടെ മരണത്തിന് അടക്കം ഇടയാക്കിയ ചിത്രമാണ് ഇന്ത്യൻ 2. ഷൂട്ടിംഗ് ലൊക്കേഷനിൽ വലിയ ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനു പുറമേ കോവിഡ് കാലത്ത് വലിയ നിർമ്മാണ പ്രതിസന്ധികളും നേരിട്ടിരുന്നു. 2018 കാലത്തിൽ ആണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണ സ്ഥലത്ത് അപകടം നടക്കുന്നത്.