മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൂർണിമ ഇന്ദ്രജിത്ത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടി കൂടിയാണ് ഇവർ. കേവലം മൂന്നുവർഷം മാത്രം ആണ് ഇവർ സിനിമയിൽ ഉണ്ടായിരുന്നത്. ഈ കാലയളവിൽ വെറും ഏഴ് സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചത്. പിന്നീട് ആയിരുന്നു താരം ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
പിന്നീട് സിനിമയിൽ നിന്നും താരം വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു. ഏകദേശം ഇരുപത് വർഷക്കാലമായി താരത്തെ സിനിമയിൽ കണ്ടിരുന്നില്ല. 2019 വർഷത്തിലാണ് താരം പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്നത്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെ ആണ് ഇവർ രണ്ടാംവരവ് നടത്തിയത്. ഇപ്പോൾ സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് പൂർണിമ. തുറമുഖം എന്ന സിനിമയിലാണ് ഇവർ അടുത്തതായി അഭിനയിക്കുന്നത്.
അതേസമയം ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഇവർ. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുവാൻ ഉള്ള കാരണം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് പൂർണിമ. “രണ്ടു വർഷം മാത്രമാണ് സിനിമയിൽ സജീവമായി ഉണ്ടായിരുന്നത്. എന്നാൽ വിവാഹശേഷം വൈറസ് എന്ന ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. വിവാഹശേഷം ആരുംതന്നെ കഥ പറയുവാൻ വേണ്ടി വന്നില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാൽ സിനിമയിൽ അഭിനയിക്കില്ല എന്ന ഒരു ചിന്താഗതി സമൂഹത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിൽ നിന്നും ഇടവേള എടുക്കേണ്ടി വന്നത്” – പൂർണിമ പറയുന്നു.
പിന്നീട് കുട്ടികൾ കൂടിയെത്തിയതോടെ ഉത്തരവാദിത്വങ്ങൾ കൂടുകയായിരുന്നു എന്നും പൂർണിമ പറയുന്നു. അങ്ങനെയാണ് സിനിമയിൽ നിന്നും വലിയ ഒരു ഗ്യാപ് എടുക്കേണ്ടി വന്നത് എന്നും പൂർണിമ കൂട്ടിച്ചേർത്തു. അതേസമയം വിവാഹ ശേഷം കരിയർ പാടില്ല എന്ന ഒരു ചിന്താഗതി ഇപ്പോഴും സമൂഹത്തിലുണ്ട് എന്നും സമൂഹത്തിലെ എല്ലാ സ്ത്രീകളും അത് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നും ആണ് മലയാളികൾ അഭിപ്രായപ്പെടുന്നത്.