മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മീത്തും മിറിയും. ടിക്ക് ടോക്ക് വീഡിയോകൾ വഴിയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഇവർ വളരെ സജീവമാണ്. ധാരാളം അടിപൊളി വീഡിയോസ് ആണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇതിന് ധാരാളം കാഴ്ചക്കാരാണ് ഉള്ളത്. അതേസമയം ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് ഇവർ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞവർഷമായിരുന്നു ഇവർക്ക് ഒരു കുട്ടി ജനിച്ചത്. കുട്ടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ രസകരമായ ചോദ്യങ്ങളാണ് ഈ അഭിമുഖത്തിൽ ഇവരോട് ചോദിച്ചിരിക്കുന്നത്. ആദ്യ രാത്രിയിൽ നിങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ചത് എന്തായിരുന്നു എന്നായിരുന്നു ഒരു ചോദ്യം. അതിനെക്കുറിച്ച് ഒന്നും അറിയില്ല എന്ന അവസ്ഥയിൽ ആയിരുന്നു മീത്ത്. എന്നാൽ തനിക്ക് നല്ല ഓർമ്മയുണ്ട് എന്നാണ് മിറി പറയുന്നത്. ഞങ്ങൾ സംസാരിക്കുകയായിരുന്നില്ല, മറിച്ച് വഴക്കിടുകയായിരുന്നു എന്നാണ് മിറി നൽകിയ മറുപടി. എന്തിനായിരുന്നു ഇരുവരും വഴക്കിട്ടത് എന്നറിയുമോ? ലേറ്റ് ആയിട്ടും റൂമിൽ കയറാത്തതിനെ ചൊല്ലിയാണ് ഇരുവരും വഴക്കിട്ടത്.
“ഒരാഴ്ച കഴിഞ്ഞിട്ട് ബാംഗ്ലൂരിലേക്ക് ഷിഫ്റ്റ് ചെയ്യുവാൻ ആയിരുന്നു. പക്ഷേ ആദ്യരാത്രി തന്നെ ഏകദേശം ഒരു മണിക്കൂർ വഴക്കിട്ടു. എന്നാൽ അതിനുശേഷം പിന്നീട് വഴക്ക് ഉണ്ടായിട്ടില്ല” – മീത്ത് പറയുന്നു. “കല്യാണം കഴിഞ്ഞ് ഒരു പുതിയ വീട്ടിൽ എത്തിയപ്പോൾ എനിക്ക് അവിടെ ഉള്ളവരെല്ലാം ഫേസ് ചെയ്യുവാൻ ഒരു മടിയായിരുന്നു. എന്നാൽ മീത്തുവേട്ടൻ കുടുംബക്കാരുടെ ഒപ്പം വർത്താനം പറഞ്ഞിരിക്കുകയായിരുന്നു. ഒരുപാട് സമയം കഴിഞ്ഞിട്ടും റൂമിലേക്ക് വന്നില്ല. എനിക്ക് അവിടെയുള്ള ആരെയും അറിയില്ല. ഹസ്ബൻഡ് ഒന്ന് വന്നിരുന്നുവെങ്കിൽ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാൻ. പുള്ളി കസിൻസിനോട് വർത്താനം പറയുകയായിരുന്നു” – മിറി മറുപടി പറയുന്നു.
അതേസമയം എന്തായിരുന്നു മീത്ത് കസിൻസിനോട് സംസാരിച്ചുകൊണ്ടിരുന്നത് എന്നറിയുമോ? ആദ്യരാത്രിയെ കുറിച്ചുള്ള സംശയങ്ങൾ ആയിരുന്നു കസിൻസ് നോട് സംസാരിച്ചുകൊണ്ടിരുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. ജീവിതം ആരംഭിക്കുന്ന സമയത്ത് തന്നെ തെറ്റുകൾ ഒന്നും സംഭവിക്കരുതല്ലോ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത് എന്നാണ് താരം പറയുന്നത്. എന്തായാലും ഇവരുടെ രസകരമായ ഇൻറർവ്യൂ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.