സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം നമ്മുടെ വിശേഷങ്ങൾ ആയിട്ടാണ് നമ്മൾ കാണുന്നത്.
ഇപ്പോൾ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ രണ്ട് സൂപ്പർ നടിമാരാണ് ചിത്രങ്ങളിൽ ഉണ്ട്. ആരൊക്കെയാണ് നിങ്ങൾക്ക് മനസ്സിലായോ? രണ്ടു സിനിമാനടിമാർ മാത്രമല്ല ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാൾ ആയിട്ടുള്ള ധന്യ രാജേന്ദ്രനും ഈ കൂട്ടത്തിൽ ഉണ്ട്. ഇവർ മൂന്നുപേർക്കും പുറമേ ഇവരുടെ രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ട് ഈ കൂട്ടത്തിൽ. അതിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് ഇവർ എല്ലാവരും ഒത്തുകൂടിയത്.
മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആയിട്ടുള്ള പാർവതി ആണ് ഒരു വ്യക്തി. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. സിനിമയിൽ നിന്നും ഇവർ സ്വന്തമാക്കിയ ആരാധകരെക്കാൾ കൂടുതൽ ആരാധകരെ ഇവർ ഇവരുടെ നിലപാടുകൾ കൊണ്ട് സ്വന്തമാക്കിയിട്ടുണ്ട്. നാട്ടിൽ നടക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ രാഷ്ട്രീയ ബുദ്ധിജീവികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
അതുപോലെതന്നെ മലയാളസിനിമയിലെ നിലപാട് സിംഹങ്ങൾ ഇൽ ഒരാൾ ആയിട്ടുള്ള റീമാ കല്ലിങ്കൽ ആണ് മറ്റൊരു വ്യക്തി. ഫാസിസത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തികളിലൊരാളാണ് റിമാകല്ലിങ്കൽ. വലതുപക്ഷ വർഗീയവാദികളുടെ പേടിസ്വപ്നമാണ് റിമാകല്ലിങ്കൽ. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇപ്പോൾ ഇവരുടെ സുഹൃത്തിന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.