Sports

കളിമൺ കോർട്ടിൽ തന്നെ വെല്ലാൻ ആരുമില്ല എന്ന് വീണ്ടും തെളിയിച്ച് റാഫേൽ നദാൽ, ലോക ഒന്നാംനമ്പർ താരത്തെ വീഴ്ത്തി ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലേക്ക്

ഫ്രഞ്ച് ഓപ്പണിലെ ആവേശ പോരാട്ടത്തിനൊടുവിൽ റാഫേൽ നദാൽ തന്നെയാണ് കേമനെന്ന് കളിമൺ കോർട്ട് വിധിയെഴുതി. പാരീസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നായിരുന്നു സ്പെയിൻ ഇതിഹാസതാരം റാഫേൽ നദാലും ലോക ഒന്നാം നമ്പർ താരം താരം സെർബിയയുടെ നോവാക് ദോകോവിച്ചും തമ്മിൽ നടന്നത്. നിലവിലെ ഒന്നാം നമ്പർ താരത്തെ തകർത്തു നഡാൽ സെമിയിൽ പ്രവേശിക്കുകയായിരുന്നു. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസിൽ ആയിരുന്നു കളിമൺ കോർട്ടിൽ തൻറെ ആധിപത്യം ഒരിക്കൽകൂടി ഉറപ്പിച്ചു കൊണ്ട് ദോകോവിച്ചിനെ നദാൽ തറപറ്റിച്ചത്. സ്കോർ: 6-2 4-6 6-2 7-6(4).

- Advertisement -

ഗ്രാൻസ്ലാം നേടി റെക്കോർഡിനായി കളിക്കുന്ന നദാൽ വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും. 13 തവണ  രോലാങ് ഗാരോസിൽ കിരീടം നേടി ചരിത്രമുള്ള നടാൽ കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ തനിക്കുണ്ടായ അപ്രതീക്ഷിത സെമിഫൈനൽ തോൽവിക്ക് മധുരപ്രതികാരം എന്നോണം ആണ് ഇത്തവണ സെമിഫൈനലിലേക്ക് ജയിച്ചു കയറിയത്. പരിക്കിനെ പിടിയിൽ ആയിരുന്നിട്ടും പ്രീക്വാർട്ടറിൽ കനേഡിയൻ താരം ഫെലിക്സ് ഓഷെ അലിയാസിമെയ്ക്കെതിരെ അഞ്ച് സെറ്റ് കളിച്ചതിന്റെ യാതൊരു ക്ഷീണവും നദാലിനെ അലട്ടിയിരുന്നില്ല.

2005ലെ തൻറെ അരങ്ങേറ്റത്തിനു ശേഷം റോലാങ് ഗരോസിൽ ആകെ മൂന്നു തോൽവികൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ ആകെ കളിച്ച 113 കളികളിൽ 110 വിജയവും നദാലിനെ സ്വന്തമായിരുന്നു ഒന്നു ഡോകോവിചിനെതിരെ കളിച്ച 59 കളികളിൽ ഇതിൽ 30 കളികളിലും ജയം നദാലിന് ഒപ്പം തന്നെയായിരുന്നു. ഇക്കഴിഞ്ഞ കളിയും മറ്റെല്ലാ കളികളെപ്പോലെ പോലെ ആവേശകൊടുമുടിയിൽ ആയിരുന്നു. ആദ്യ സെറ്റ് നദാൽ 6-2 ന് സ്വന്തമാക്കി എങ്കിൽ അടുത്ത്സെറ്റ് 6-4ന് ഡോക്കോവിച്ചിവിന് സ്വന്തം ആവുകയായിരുന്നു. ഇതോടുകൂടി കാണികളും ആവേശഭരിതരായി.

മൂന്നാം സെറ്റിൽ വീണ്ടും നദാൽ ആധിപത്യം പുലർത്തിയെങ്കിലും അവസാന സെറ്റിൽ 6-6 എന്ന നിലയിൽ കളി അവസാനിക്കുകയായിരുന്നു. പിന്നീട് ടൈബ്രേക്കറിൽ ആണ് ലോക ഒന്നാംനമ്പർ താരത്തെ കളിമൺ കോർട്ടിൽ തറപറ്റിച്ചു കൊണ്ട് നദാൽ സെമിയിലേക്ക് പാഞ്ഞുകയറിയത്. തൻറെ കരിയറിലെ ഇരുപത്തിരണ്ടാം ഗ്രാൻഡ്സ്ലാം ആണ് നദാൽ ലക്ഷ്യംവെക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരം എന്ന ഖ്യാതിയും നദാലിന് മാത്രം സ്വന്തം.

വനിതാവിഭാഗത്തില്‍ ഇറ്റലിയുടെ മാര്‍ട്ടീന ട്രെവിസാന്‍, അമേരിക്കയുടെ കൊകൊ ഗാഫ് എന്നിവര്‍ ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ സെമിഫൈനലിലെത്തി. ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഡച്ചുകാരൻ മാറ്റെ മിഡിൽകൂപ്പും ഉൾപ്പെട്ട സഖ്യം സെമിഫൈനലിൽ എത്തി. ഏഴു വർഷത്തിനു ശേഷം ആണ് ഒരു ഇന്ത്യൻ താരം ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം സെമിയിൽ എത്തുന്നത്.

Anu

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

5 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

7 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

8 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

9 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

9 hours ago