മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മമ്മൂട്ടി എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ 50 വർഷക്കാലമായി ഇദ്ദേഹം മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ഇദ്ദേഹത്തിൻറെ പേരും എന്തായാലും ഉണ്ടാകും. ഒരു നടൻ എന്ന നിലയിലാണ് ഇത്രയും കാലം ഇദ്ദേഹം പേരെടുത്തത്. ഇടയ്ക്ക് ഇദ്ദേഹം നിർമ്മാണ മേഖലയിലേക്കും കടന്നിരുന്നു. ജവാൻ ഓഫ് വെള്ളിമല എന്ന സിനിമ ഇദ്ദേഹമായിരുന്നു നിർമ്മിച്ചത്. എന്നാൽ ആ സിനിമ കനത്ത പരാജയമായതോടെ ഇദ്ദേഹം നിർമ്മാണ പരിപാടിയും നിർത്തി.
അതേസമയം ഇപ്പോൾ ഇദ്ദേഹം പുതിയ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനി എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്. ഇതുവരെ 3 സിനിമകൾ ആണ് ഈ ബാനറിൽ ഒരുങ്ങിയിട്ടുള്ളത്. അതിൽ ഒരു സിനിമ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. റോഷാക്ക് എന്ന സിനിമയാണ് മമ്മൂട്ടി കമ്പനി സിനിമ പ്രൊഡക്ഷൻ ബാനറിൽ ഒരുങ്ങിയ ആദ്യത്തെ ചിത്രമാണ്. ഈ ചിത്രം മികച്ച വിജയം ആയിരുന്നു.
അതേസമയം ഈ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം ആണ്. ഈ സിനിമയുടെ ഔദ്യോഗിക പ്രദർശനം ഐ എഫ് എഫ് കെ വേദിയിൽ വെച്ചായിരുന്നു നടന്നത്. ഈ സിനിമ കാണുവാൻ വേണ്ടി ആരാധകരുടെ വലിയ തിരക്ക് ആയിരുന്നു നമ്മൾ വേദിയിൽ കണ്ടത്. വളരെ മികച്ച അഭിപ്രായം ആണ് സിനിമയ്ക്ക് ലഭിച്ചത്. ഉടൻതന്നെ സിനിമയുടെ തിയേറ്റർ റിലീസ് ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം ഈ ബാനറിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ ആണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ. അതേസമയം മമ്മൂട്ടി നിർമ്മിക്കുന്ന നാലാമത്തെ സിനിമയുടെ പൂജ ഇപ്പോൾ നടന്നിരിക്കുകയാണ്. റോബി വർഗീസ് രാജ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി ആദ്യം മുതൽ മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഈ സിനിമയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏത് ജോണർ സിനിമയാണ് എന്ന കാര്യത്തിലും വലിയ വെളിപ്പെടുത്തൽ വന്നിട്ടില്ല. മുഹമ്മദ് ഷാഫി ആണ് സിനിമയുടെ കഥ എഴുതുന്നത്. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിതരണം ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനി ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. പുതിയ നിയമം, ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ തുടങ്ങി ഒരുപാട് മികച്ച സിനിമകളുടെ ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് റോബി വർഗീസ് രാജ്.