മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജീവയും അപർണയും. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. സൂര്യ മ്യൂസിക് ചാനലിലെ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു ഇവർ കരിയർ ആരംഭിച്ചത്. എങ്കിലും സരിഗമപ എന്ന പരിപാടിയുടെ അവതരണത്തിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ അവതാരക ആയിട്ടും ഇവർ ഒന്നിച്ചു എത്തിയിരുന്നു. ഈ പരിപാടി ആണ് ഇവർക്ക് ഏറെ ആരാധകരെ സ്വന്തമാക്കി കൊടുത്തത്. ഇപ്പോൾ മഴവിൽ മനോരമയിലെ സൂപ്പർ ഫാമിലി എന്ന റിയാലിറ്റി ഷോയുടെ അവതാരകൻ ആണ് ജീവ.
സമൂഹമാധ്യമങ്ങളിൽ ഇരുവരും വളരെ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇവരുടെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി മാറിയിരിക്കുന്നത്.
ജീവ ആദ്യമായി ഇപ്പോൾ ഒരു സ്ഥലത്തേക്ക് പോവുകയാണ്. എന്നാൽ ഇത്തവണ അപർണ കൂടെയില്ല. ഒമ്പതു വർഷമായി ഈ കരിയർ ജീവ തുടരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം കരിയറിൽ സംഭവിക്കുന്നത്. സംഭവസ്ഥലത്ത് താരം ജയസൂര്യ, അവതാരിക ലക്ഷ്മി നക്ഷത്ര, ടെലിവിഷൻ താരം സജിൻ എന്നിവർ എല്ലാവരും ഉണ്ടായിരുന്നു. സംഭവം എന്താണ് എന്ന് മനസ്സിലായോ?
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ബെസ്റ്റ് ആങ്കർ മെയിൽ അവാർഡ് ഇദ്ദേഹത്തിന് ആണ് ലഭിച്ചത്. അത് സ്വീകരിക്കാൻ വേണ്ടിയായിരുന്നു ജീവ പോയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആണ് ജീവ പങ്കുവെച്ചത്. ജീവ ആദ്യമായി ചെയ്യുന്ന വ്ലോഗ് കൂടിയാണ് ഇത് എന്നും പ്രത്യേകം വീഡിയോയിൽ പറയുന്നുണ്ട്. “ഈ ഫീൽഡിൽ തുടരണമോ? വിദേശത്തേക്ക് പൊയ്ക്കൂടെ? എന്ന തരത്തിലുള്ള ചോദ്യങ്ങൾ എല്ലാം ഒരുപാട് കേട്ടിരുന്നു. എന്നാൽ വീട്ടുകാരും അപർണ്ണയും എല്ലാം എനിക്കൊപ്പം നിൽക്കുകയായിരുന്നു. എല്ലാം ശരിയാകും എന്നു ആയിരുന്നു അപർണ എപ്പോഴും പറഞ്ഞത്. അതുപോലെതന്നെ ലിജോ, അരുൺ എന്നിവരും ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്” – ജീവ പറയുന്നു.
youtube.com/watch?v=Y9OrzUnq_nk