സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു നടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിലാണ് അച്ഛനൊപ്പം ഉള്ള കുട്ടിക്കാല ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തു.
ദിലീപ് സിനിമയിൽ ബാലതാരം ആയിട്ടാണ് ഈ നടി കരിയർ ആരംഭിക്കുന്നത്. പിന്നീട് ഇതേ ദിലീപിൻറെ തന്നെ നായികയായിട്ടാണ് ഇവർ മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധനുഷിനൊപ്പം തമിഴിലും ഇവർ നായികയായി അഭിനയിച്ചു. പിന്നീട് ഇവർ തെലുങ്ക് സിനിമയിലേക്കും ചേക്കേറി എന്ന് മാത്രമല്ല ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഇവർ.
കീർത്തി സുരേഷിനെ കുറിച്ചാണ് പറഞ്ഞുവരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. കൊമേഷ്യൽ സിനിമകൾ ചെയ്യുന്നതിനൊപ്പം തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകളും ചെയ്യുന്ന നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. ധാരാളം അവാർഡുകളും താരം വാരി കൂട്ടിയിട്ടുണ്ട് എന്ന് മാത്രമല്ല ഒരേസമയം കൊമേർഷ്യൽ സിനിമകളും കലാമൂല്യമുള്ള സിനിമകളും വളരെ മികച്ച രീതിയിൽ ആണ് താരം ബാലൻസ് ചെയ്യുന്നത് എന്നും പറയേണ്ടിവരും.