അല്ലു അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അവസാനം പുറത്തിറങ്ങിയ ചിത്രമാണ് പുഷ്പാ. പുഷ്പ എന്ന രക്തചന്ദന കടത്തുകാരൻ ആയിട്ടാണ് അല്ലു അർജുൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. സുകുമാർ ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ. രശ്മിക മന്ദന നായികയായി എത്തിയ ചിത്രം വളരെ വലിയ ഒരു വിജയമായിരുന്നു. ഫഹദ് ഫാസിൽ ആണ് ഈ സിനിമയിലും ഇതിൻറെ രണ്ടാം ഭാഗത്തിലും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗം അടുത്ത മാസം മുതൽ ഷൂട്ടിംഗ് തുടങ്ങുവാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം പകുതിയോടെ ആയിരിക്കും സിനിമയുടെ റിലീസ്.
അതേസമയം വലിയ തരംഗമാണ് ഈ സിനിമ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി ഇൻസ്റ്റഗ്രാം റീൽസ് ആയിരുന്നു ഈ സിനിമയിലെ ഗാനങ്ങളും ഡയലോഗുകളും ഉപയോഗിച്ചുകൊണ്ട് പുറത്തിറങ്ങിയത്. ഇത് തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദി സംസാരിക്കുന്ന ആളുകൾ ഇടയിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഹിന്ദി ഉടനീളം ആഘോഷമാക്കിയ ഒരു ചിത്രം കൂടിയാണ് പുഷ്പ.
സിനിമയുടെ ഗാനരംഗം ഇപ്പോഴും അവസാനിക്കുന്നില്ല. ഇപ്പോൾ പശ്ചിമബംഗാളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ നടന്നു കൊണ്ടിരിക്കുകയാണ്. ഒരു വിദ്യാർഥിയുടെ ഉത്തരകടലാസ് ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഈ ഉത്തരകടലാസ് ഇപ്പോൾ. ചോദ്യങ്ങൾക്കൊന്നും ഉത്തരം എഴുതിയിട്ടില്ല എന്ന് മാത്രമല്ല പുഷ്പ എന്ന സിനിമയിലെ ഒരു ഡയലോഗ് മാത്രമാണ് ഈ വ്യക്തി എഴുതിയിരിക്കുന്നത്.
“പുഷ്പാ. പുഷ്പരാജ്. ഞാൻ എഴുതുകയില്ല” എന്നാണ് താരം ഉത്തരക്കടലാസിൽ കുറിച്ചിരിക്കുന്നത്. “പുഷ്പാ, പുഷ്പരാജ്, ഞാൻ താഴത്തില്ലടാ” എന്നാണ് സിനിമയിലെ യഥാർത്ഥ ഡയലോഗ്. സമൂഹമാധ്യമങ്ങളിൽ ചിരി പകർത്തുമ്പോഴും ഒരു വിഭാഗം ആളുകൾ ആശങ്കയിലാണ്. ഒരു ക്രിമിനൽ ആയിട്ടുള്ള വ്യക്തിയെ ആളുകൾ ഇങ്ങനെ ആരാധിക്കുന്നത് യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും അത്ര നല്ല സന്ദേശം അല്ല നൽകുന്നത് എന്നാണ് അധ്യാപകർ പറയുന്നത്.