മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി ദിലീപ്. ജനപ്രിയ നായകൻ ദിലീപിന്റെ മകളാണ് മീനാക്ഷി. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ് ഇവരുടെ അമ്മ. അച്ഛനും അമ്മയും മലയാള സിനിമയിലെ മിന്നുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ മകൾ മീനാക്ഷിയും എന്നെങ്കിലും സിനിമയിലേക്ക് വരും എന്ന പ്രതീക്ഷയിലാണ് മലയാളികൾ എല്ലാവരും തന്നെ. ഇതിനായുള്ള കാത്തിരിപ്പ് മലയാളികൾ തുടങ്ങിയിട്ട് വർഷങ്ങളായി എന്നു പറഞ്ഞാൽ അതിശയോക്തി ഉണ്ടാവില്ല.
ഒരിക്കൽ ദിലീപിനോട് ഈ ചോദ്യം ചോദിച്ചപ്പോൾ ദിലീപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു – മീനാക്ഷിയെ ഒരു ഡോക്ടർ ആയി കാണുവാൻ ആണ് എനിക്ക് ആഗ്രഹം. മീനാക്ഷി അഭിനയ മേഖലയിലേക്ക് വരുന്നത് കാണാൻ ദിലീപിന് വലിയ താല്പര്യമില്ല എന്നാണ് പ്രേക്ഷകർ ഇതിൽ നിന്നും വായിച്ചെടുത്തത്. അതേസമയം മീനാക്ഷിക്കും അഭിനയം മേഖലയിലേക്ക് കടക്കുവാൻ വലിയ താല്പര്യമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവരുടെ ഉറ്റ സുഹൃത്ത് നമിത പ്രമോദ് ആണ് ഇപ്പോൾ ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ ഈശോ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നമിത പ്രമോദ് ഒരു അഭിമുഖം നൽകിയിരുന്നു. ഇതിനാണ് മീനാക്ഷി ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമിത പ്രമോദ് വെളിപ്പെടുത്തിയത്. മീനാക്ഷി അഭിനയ മേഖലയിലേക്ക് കടക്കുകയാണ് എന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം വാർത്തകളോടും മീനാക്ഷി എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് നമിത പ്രമോദിനോട് അവതാരിക ചോദിച്ചത്. ഇതിന് നമിതാ പ്രമോദ് പറഞ്ഞ ഉത്തരമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
“അവൾ എൻറെ നല്ല സുഹൃത്താണ്. ഇടയ്ക്കിടയ്ക്ക് മീനാക്ഷി സിനിമയിലേക്ക് വരുന്നു എന്ന തരത്തിൽ സമൂഹം മാധ്യമങ്ങളിൽ വാർത്ത കാണാറുണ്ട്. ഞാൻ അത്തരത്തിൽ ഒരെണ്ണം എടുത്ത് അവൾക്ക് അയച്ചുകൊടുത്തു. പുച്ഛിക്കുന്ന ഒരു സ്മൈലി ആയിരുന്നു അവൾ എനിക്ക് മറുപടിയായി നൽകിയത്. അവൾ വളരെ നിഷ്കളങ്ക ആയിട്ടുള്ള കുട്ടിയാണ്. സോഷ്യൽ മീഡിയയിൽ വരുന്നതിൽ പലതും ടോക്സിക് ആണ്. അതുകൊണ്ട് ഇങ്ങനത്തെ പല വാർത്തകളും അവൾ ശ്രദ്ധിക്കാറില്ല” – മീനാക്ഷിയെ കുറിച്ച് നമിത പ്രമോദ് പറയുന്നത് ഇങ്ങനെ.