മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായകൻ ആണ് ശ്രീനാഥ്. ഏഷ്യാനെറ്റിൽ കത്തിനിന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന എന്ന റിയാലിറ്റിഷോയിൽകൂടിയാണ് മലയാളികൾക്ക് മുന്നിൽ ശ്രീനാഥ് ആദ്യമായി എത്തിയത്. പിന്നീട് നിരവധി ഗാനങ്ങളും ശ്രീനാഥ് മലയാളികൾക്കായി പാടി. സംഗീതസംവിധായകനായും മലയാളി ആസ്വാദകർക്ക് മുന്നിൽ താരം എത്തിയിട്ടുണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വിശേഷമാണ് ഇപ്പൊൾ പുറത്തുവന്നിരിക്കുന്നത്. താരങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും വാര്‍ത്തകളും അറിയാനായി എന്നും ആരാധകര്‍ കാത്തിരിക്കാറുണ്ട്. താരങ്ങളുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ പോലും തങ്ങളുടെ വലിയ സന്തോഷമാക്കി മാറ്റാറുണ്ട് ആരാധകര്‍. എന്നാൽ ഇപ്പോൾ ആരാധകർക്ക് മുന്നിൽ ശ്രീനാഥ് എത്തിയിരിക്കുന്നത് ഏറ്റവും വലിയ ഒരു സന്തോഷവും ആയാണ്.
തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ മലയാളികൾ സ്നേഹിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന ശ്രീനാധിൻ്റെ വിവാഹമാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതിലും വലിയ സന്തോഷം ഇനി ആരാധകർക്കായി പങ്കുവെക്കാൻ ഇല്ലെന്നാണ് ആൾക്കാരുടെ കമൻ്റ്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രം ശ്രീനാഥ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അശ്വതി സേതുനാഥ് ആണ് താരത്തിന്റെ ജീവിത പങ്കാളിയാകാന്‍ ഒരുങ്ങുന്നത്. എന്നെന്നും എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ശ്രീനാഥിന്റേയും അശ്വതിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
നേരത്തെ തന്നെ ആരാധകരോട് തൻറെ കല്യാണ വിശേഷം ശ്രീനാഥ് പങ്കുവച്ചിരുന്നു പ്രശസ്ത സിനിമാ സീരിയൽ താരം സ്വാസിക അവതരിപ്പിച്ച റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു ശ്രീനാഥ് തൻറെ വിവാഹക്കാര്യം പുറത്തുവിട്ടത്. എന്നാൽ ആദ്യം വിവാഹം കഴിക്കുന്നു എന്നു മാത്രമേ താരം പറഞ്ഞിരുന്നുള്ളൂ. വധുവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോളാണ് വിവാഹനിശ്ചയ ഫോട്ടോയിൽകൂടെ മലയാളികൾ ശ്രീനാഥ് വധുവിനെ കണ്ടത്. ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്നെയായിരുന്നു അത്.
ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും സംസാരിച്ചുമൊക്കെ കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രീനാഥ് താരമായി മാറുന്നത്. അടിപൊളി പാട്ടുകളായിരുന്നു തുടക്കത്തില്‍ ശ്രീനാഥ് ആരാധകരെ കയ്യിലെടുക്കാനായി പാടിയിരുന്നത്. പിന്നീട് മെലഡികള്‍ പാടിയും ശ്രീനാഥ് കൈയ്യടി നേടി. കടുത്ത വിജയ് ആരാധകന് എന്ന നിലയിലും ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സംഗീത സംവിധായകനായും ശ്രീനാഥ് താരമായി മാറുകയായിരുന്നു. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന് കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്. കുട്ടനാടന്‍ ബ്ലോഗില്‍ ശ്രീനാഥ് ഒരുക്കിയ പാട്ടുകള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.