സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ഉണ്ടായിരിക്കും. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പർ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾക്കെല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾക്കുള്ള അതേ പ്രാധാന്യം നൽകും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രവീണ നായർ. ജൂൺ എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. രജീഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളിൽ ഒന്നാണ് ഇത്. ഫിദ എന്ന കഥാപാത്രത്തെയാണ് ഇവർ ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇവർ ഇപ്പോൾ വിവാഹിതയാകാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഗൗതം എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്യുന്നത്. ഐടി മേഖലയിൽ ആണ് ഗൗതം പ്രവർത്തിക്കുന്നത്. ഇതുകൂടാതെ രമേഷ് പിഷാരടിയുടെ നായികയായി ഇവർ അഭിനയിച്ചിട്ടുണ്ട്. നോ വേ ഔട്ട് എന്ന സിനിമയിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.
ഇപ്പോൾ ഇവരുടെ വിവാഹനിശ്ചയം ആണ് നടന്നിരിക്കുന്നത്. ഏപ്രിൽ എട്ടാം തീയതി ആണ് വിവാഹനിശ്ചയം നടന്നത്. പ്രണയവിവാഹമാണ് ഇവരുടേത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആയിരുന്നു. ഇരുവരും കോളേജിൽ ഒരുമിച്ചു പഠിച്ചവർ ആണ്. നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹം കഴിഞ്ഞാലും മലയാള സിനിമയിൽ സജീവമായി തന്നെ തുടരണം എന്നാണ് ഇവരുടെ ആരാധകർ ഇപ്പോൾ ഇവരോട് അഭ്യർത്ഥിക്കുന്നത്.