മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്ക് ഈ താരത്തെ വളരെ ഇഷ്ടമാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ എപ്പോഴും സാമൂഹിക പ്രസക്തിയുള്ള സിനിമകളിൽ മാത്രമായിരിക്കും അക്ഷയ് കുമാർ അഭിനയിക്കുന്നത് എന്നതുകൊണ്ടാണ്. ഇത് കൂടാതെ ദേശസ്നേഹം തുളുമ്പി നിൽക്കുന്ന സിനിമകളിലും ഇദ്ദേഹം അഭിനയിക്കുന്നത് കൊണ്ടാണ് ഇദ്ദേഹത്തെ മലയാളികൾക്ക് എല്ലാവർക്കും വളരെ ഇഷ്ടം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന വ്യക്തിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞവർഷത്തെ കണക്കെടുപ്പിൽ ആയിരുന്നു ഈ വിവരങ്ങൾ പുറത്തുവന്നത്. ഏകദേശം 100 കോടി രൂപയാണ് ഇദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇദ്ദേഹം വർഷത്തിൽ ചറപറ സിനിമകൾ ചെയ്യുന്ന സൂപ്പർ താരം കൂടിയാണ്. ഇത് എന്തൊക്കെ കാണിച്ചു കൂട്ടിയാലും അതൊക്കെ ദേശീയവാദികൾ തിയേറ്ററിൽ പോയി കണ്ടുകൊള്ളും എന്നുള്ള വിശ്വാസം കൊണ്ടാണ് ഇദ്ദേഹം ഇങ്ങനെയൊക്കെ ചെയ്യുന്നത്. മാത്രവുമല്ല ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഇദ്ദേഹത്തിന്റെ സിനിമകൾക്ക് വലിയ തുക ആണ് ഓഫർ ചെയ്യുന്നത്.
അതേസമയം അദ്ദേഹത്തിന് രണ്ട് മക്കൾ ആണ് ഉള്ളത്. ആരവ്, നിതാര എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ഈ കുട്ടികളുടെ സ്കൂൾ ചിലവുകൾ നോക്കുന്നത് ആരാണ് എന്നറിയുമോ? പിതാവായ അക്ഷയ് കുമാർ അല്ല ഈ ചിലവുകൾ ഒന്നും തന്നെ നോക്കുന്നത്. മറ്റൊരു വ്യക്തി ആണ് മക്കളുടെ ചെലവുകൾ നോക്കുന്നത്. ഈ കാരണം പറഞ്ഞുകൊണ്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന താരമായിട്ട് പോലും സ്വന്തം മക്കളുടെ കാര്യം എന്തിനാണ് മറ്റുള്ളവരുടെ തലയിൽ ഇടുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ട്വിങ്കിൾ ഖന്ന എന്ന വ്യക്തിയാണ് മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ എല്ലാം തന്നെ നോക്കുന്നത്. അതേസമയം മക്കൾ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ തനിക്ക് ഒരു മാർഗ്ഗം നിർദ്ദേശവും ഇല്ല എന്നും അത് അവർ വലുതായ ശേഷം അവർ തന്നെ സ്വയം ഉരുത്തിരിഞ്ഞു വരട്ടെ എന്നുമാണ് ട്വിങ്കിൽ ഖന്ന പറയുന്നത്. അതേസമയം നിരവധി ആളുകൾ ആണ് നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകൾ ഉള്ളത് എപ്പോഴും അഭിമാനകരമായ ഒരു കാര്യമാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.