ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് തങ്ങളുടെതായ പേര് പതിപ്പിക്കാൻ കാര്യമായ അണിയറ പ്രവർത്തനങ്ങളിലാണ് നിർമാതാക്കളായ ബൗൺസ്. ഇൻഫിനിറ്റി എന്ന പേരിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ആൾക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഇവർ ഉദ്ദേശിക്കുന്നത്. എന്നാൽ നിർമാണം മാത്രമല്ല എല്ലാ കാര്യങ്ങളിലും സുഗമമായ നടത്തിപ്പിന് ഉള്ള പണിപ്പാടിലാണ് ഇവർ. വാഹനത്തിന് ആവശ്യമായ ആയ ബാറ്ററി സ്വാപ്പിങ് ഇക്കോസിസ്റ്റം ഇന്ത്യയിലുടനീളം സ്ഥാപിക്കാൻ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്മായി ചേർന്ന് കരാറിൽ എത്തിയതായാണ് പറയപ്പെടുന്നത്. ആദ്യഘട്ടത്തിൽ 3000 ബാറ്ററി സ്വാപ്പ് സ്റ്റേഷനുകൾ ആയിരിക്കും ഇവർ സ്ഥാപിക്കുക.
മെട്രോ നഗരമായ ബാംഗ്ലൂർ ആണ് ഇവർ ലക്ഷ്യംവയ്ക്കുന്ന ആദ്യത്തെ നഗരം. പിന്നീട് ഘട്ടംഘട്ടമായി 9 നഗരങ്ങൾ കൂടി ഇവർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും. സ്മാർട്ട്ഫോൺ ആപ്പ് കൂടി ഇതിനായി ഇവർ പുറത്തിറങ്ങുന്നുണ്ട്. അത് ഉപയോഗിച്ച് ചുറ്റുമുള്ള സ്വാപ് സ്റ്റേഷൻ കണ്ടെത്താൻ സ്കൂട്ടർ ഉടമകൾക്ക് എളുപ്പത്തിൽ കഴിയും. രണ്ട് ഫോർമാറ്റുകളിൽ ആണ് ബൗൺസ് ഇൻഫിനിറ്റി അതിൻറെ ഇലക്ട്രിക് സ്കൂട്ടർ ആൾക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ബാറ്ററിയുടെ കൂടിയും അല്ലാതെയും. വാങ്ങുന്നയാൾക്ക് ബാറ്ററി യൂണിറ്റ് ഇല്ലാതെ സ്കൂട്ടർ വീട്ടിൽ എത്തിക്കാനാകും. ബാക്കിയുള്ള ആവശ്യങ്ങൾക്ക് സ്വാപ് സ്റ്റേഷനുകളിൽ പോകാൻപറ്റുന്നതാണ്.
ബൗൺസ് ഇൻഫിനിറ്റി ഇ 1 ൻ്റെ എക്സ് ഷോറൂം വില 56999 രൂപയാണ് ഇത് ബാറ്ററി കൂടാതെയുള്ള വിലയാണ്. ബാറ്ററി പാക്ക് കൂടി ഉൾപ്പെടുത്തുമ്പോൾ വില ഉയരും എന്നാണ് പറയുന്നത്. 499 അടച്ചു സ്മാർട്ട്ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് ആണ് കാൻസൽ ചെയ്യുന്നപക്ഷം മുഴുവൻ അവൻ പണവും റീഫണ്ട് ചെയ്യപ്പെടുമെന്നും ഇവർ അറിയിച്ചു. 50000കി മി വരെ മൂന്നു വർഷത്തെ സമഗ്ര വാറണ്ടിയോടുകൂടി ഈ വാഹനം എത്തുന്നത്. സ്പോർട്ടി റെഡ്, സ്പാർക്കിൾ ബ്ലാക്ക്, പേൾ വൈറ്റ്, സിൽവർ, ഗ്രേ തുടങ്ങിയ അഞ്ച് കളർ ഓപ്ഷനിൽ ആണ് ആണ് വാഹനം അവൈലബിൾ ആയിരിക്കുക. എൽഇഡി പ്രൊജക്ട് ഹെഡ്ലാമ്പ്, അലോയ് വീലുകൾ, ഡിജിറ്റൽ സ്പീഡോമീറ്റർ തുടങ്ങിയവ വാഹനത്തിൻറെ ഹൈലൈറ്റുകൾ ആണ്.