മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നെപ്പോളിയൻ. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ചില മലയാളം സിനിമകളിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുണ്ടക്കൽ ശേഖരൻ എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി ഇദ്ദേഹത്തെ എല്ലാകാലത്തും മലയാളികൾക്ക് ഓർത്ത് വയ്ക്കുവാൻ. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ പേരുകളിൽ ഒന്നാണ് അത്.
ഇപ്പോൾ ഇദ്ദേഹം കുടുംബസമേതം അമേരിക്കയിൽ ആണ് താമസിക്കുന്നത്. പ്രത്യേക അറ്റൻഷൻ വേണ്ട മകനാണ് ഇദ്ദേഹത്തിന് ഉള്ളത്. മകൻറെ ചികിത്സാ കാര്യങ്ങൾക്ക് വേണ്ടിയാണ് ഇദ്ദേഹം കുടുംബസമേതം അമേരിക്കയിൽ കഴിയുന്നത്. അതേസമയം അടുത്തിടെ ഇദ്ദേഹത്തിൻറെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. അമേരിക്കയിലെ കൊട്ടാരതുല്യമായ ഒരു വീട്ടിൽ ആണ് ഇദ്ദേഹം താമസിക്കുന്നത്.
അതേ സമയം ഇപ്പോൾ ഇദ്ദേഹം ഏറ്റവും പുതിയ അഭിമുഖത്തിൽ ദളപതി വിജയ്യെ കുറച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഞങ്ങൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുവാൻ ഞാൻ തയ്യാറാണ് എന്നാണ് നെപ്പോളിയൻ പറയുന്നത്. അതിന് അദ്ദേഹവും മുതിരും എന്നാണ് ഞാൻ കരുതുന്നത് എന്നും നെപ്പോളിയൻ കൂട്ടിച്ചേർത്തു. വിജയുമായുള്ള പ്രശ്നം അവസാനിപ്പിക്കുവാൻ നിങ്ങൾ തയ്യാറാണോ എന്ന് ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നെപ്പോളിയൻ.
അതേ സമയം 2007 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പോക്കിരി. ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നെപ്പോളിയൻ ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ആയിരുന്നു ഇരുവരും തമ്മിൽ ഉടക്കിയത്. ഇനി വിജയ് സിനിമകളിൽ ഒന്നും അഭിനയിക്കില്ല എന്ന് ഇദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇപ്പോൾ തനിക്ക് ഒരു വിജയ് സിനിമയിൽ അഭിനയിക്കുവാൻ ആഗ്രഹമുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ഇവർ തമ്മിലുള്ള തർക്കത്തിന്റെ കാര്യം വ്യക്തമല്ല.