യോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. സൂപ്പർസ്റ്റാർ രജനികാന്ത് ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സിനിമയുടെ ഔദ്യോഗിക അനൗൺസ്മെൻറ് വീഡിയോ പുറത്തുവന്നത്. ഇത്തവണ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം ആണ് ലോകേഷ് ഈ സിനിമയിലൂടെ സംസാരിക്കുന്നത് എന്നാണ് അനൗൺസ്മെൻറ് വീഡിയോ നൽകുന്ന സൂചനകൾ.
അതേസമയം സാക്ഷാൽ സൂപ്പർസ്റ്റാർ അഭിനയിച്ചിട്ടും ഇതുവരെ ഈ സിനിമയ്ക്ക് വലിയ ഹൈപ്പ് ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ ലിയോ എന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്മെൻറ് വീഡിയോ ഇറങ്ങിയ സമയത്ത് വലിയ രീതിയിലുള്ള ഹൈപ്പ് ആയിരുന്നു സിനിമയ്ക്ക് ഉണ്ടായത്. എന്നാൽ ലിയോ എന്ന സിനിമ എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള വിമർശനങ്ങളും ലോഗേഷ് കേട്ടിരുന്നു. ഒരുപക്ഷേ ആ കാരണങ്ങൾ കൊണ്ട് ആവാം ഈ സിനിമയ്ക്ക് വലിയ ഹൈപ്പ് ഇല്ലാത്തത്.
അതേസമയം ഈ സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ദിലീപ് ഉണ്ട് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഇതിനെ സാധൂകരിക്കുന്നതിന് വേണ്ടി ഇവർ ഒരു പോസ്റ്റർ ആണ് കാണിക്കുന്നത്. സമൂഹം മാധ്യമങ്ങളിലാണ് ഈ പോസ്റ്റർ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ദിലീപിനെ ഈ സിനിമയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ ആണ് ഇത്. ഇതിനുശേഷം ദിലീപ് ഈ സിനിമയിൽ ഉണ്ട് എന്ന് തരത്തിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടന്നു.
എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു ഫാൻ മെയ്ഡ് പോസ്റ്റർ മാത്രമാണ്. ഇത് യഥാർത്ഥ പോസ്റ്ററിനോട് കിടപടിക്കുന്ന തരത്തിലുള്ള ക്വാളിറ്റി ഉള്ളതായതുകൊണ്ടുതന്നെ നിരവധി ആളുകളാണ് പോസ്റ്റർ ഏറ്റെടുത്തുകൊണ്ട് രംഗത്ത് വരുന്നത്. ദിലീപിൻറെ വില്ലൻ റോൾ എന്താണ് എന്ന് കമ്മാരസംഭവം എന്ന സിനിമയിൽ കണ്ടതാണ് എന്നും അതുകൊണ്ടുതന്നെ ദിലീപ് ഈ സിനിമയിൽ ഉണ്ടെങ്കിൽ അത് വലിയ ഒരു മുതൽക്കൂട്ട് ആകും എന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.