മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിട്ടാണ് താരം മറ്റൊരു വിവാഹം ചെയ്തത്. ബോബി ബോൺസ്ലെ എന്നായിരുന്നു നടിയുടെ ആദ്യത്തെ ഭർത്താവിന്റെ പേര്. ഇപ്പോൾ ഈ ബന്ധം പിരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
“എൻറെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ട് ആയിരുന്നു ബോബി. കുറച്ചുകാലങ്ങൾക്ക് ശേഷം ഞാൻ ബോയ്ഫ്രണ്ടുമായി പിരിയുകയായിരുന്നു. അങ്ങനെയാണ് ബോബിയുമായി അടുക്കത്തിലാവുന്നത്. പിന്നീട് വിവാഹം ചെയ്യുകയായിരുന്നു. ബോബിയുമായുള്ള വിവാഹത്തെ അച്ഛൻ എതിർത്തിരുന്നില്ല, എങ്കിലും എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് അച്ഛൻ പലതവണ വന്നു ചോദിച്ചിരുന്നു. ഒരുപക്ഷേ നമുക്ക് ഈ കല്യാണം വേണോ എന്ന് അച്ഛൻ ചോദിച്ചിരുന്നു എങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നു” – ശ്വേത പറയുന്നു.
“ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പറയുന്നത് എല്ലാം നെഗറ്റീവ് ആയിട്ട് മാത്രമായിരിക്കും ആളുകൾ കാണുക. ഒരുപക്ഷേ ആ ഒരു ചിന്ത കൊണ്ട് ആയിരിക്കും ഈ ബന്ധത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രമിക്കാതിരുന്നത്. എൻറെ മനസ്സിൽ ഒരു നെഗറ്റീവ് ഫീൽ ഉണ്ടാകരുത് എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവും” – താരം കൂട്ടിച്ചേർക്കുന്നു.
“അച്ഛൻ എന്നോട് ചോദിക്കാൻ ഉദ്ദേശിച്ച കാര്യം എന്താണ് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കും. മാതാപിതാക്കൾ ആണെന്ന് പറഞ്ഞ് ഒരിക്കലും കുട്ടികളുടെ കൊമ്പത്ത് കയറി ഇരിക്കാൻ പാടില്ല. കുട്ടികളുമായുള്ള കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ടതാണ്. ഈ കാര്യം ഞാൻ എല്ലാവരോടും പറയാറുണ്ട്.” – ശ്വേതാ മേനോൻ പറയുന്നു. അതേസമയം ആദ്യത്തെ ഭർത്താവുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടാകും എന്നും പണ്ട് എന്തൊക്കെ മണ്ടത്തരമാണ് ചെയ്തത് എന്നോർത്ത് പരസ്പരം കളിയാക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു.