മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബിന്ദു കൃഷ്ണ. രാഷ്ട്രീയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇവർ. കോൺഗ്രസിലെ പ്രധാനപ്പെട്ട വനിതാ നേതാക്കളിൽ ഒരാൾ കൂടിയാണ് ഇവർ. ധാരാളം ഫോളോവേഴ്സിനെ ആണ് ഇവർ കേരളം രാഷ്ട്രീയത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലും ഇവർക്ക് ധാരാളം ആരാധകർ ആണ് ഉള്ളത്.
അതേസമയം ബിന്ദു കൃഷ്ണ പങ്ക് വെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വളരെ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മാളികപ്പുറം എന്ന സിനിമ കണ്ടു എന്നും വളരെ മികച്ച സിനിമയാണ് ഇത് എന്നും പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഇവർ ഷെയർ ചെയ്തത്. നല്ല അഭിപ്രായം ലഭിക്കുന്ന സിനിമകൾ എല്ലാം പെട്ടെന്ന് തന്നെ കാണാറുണ്ട് എന്നും എന്നാൽ മകളുടെ പരീക്ഷ ആയതുകൊണ്ട് ആണ് മാളികപ്പുറം കാണുവാൻ വൈകിയത് എന്നും പറഞ്ഞുകൊണ്ട് ആയിരുന്നു താരം ഈ പോസ്റ്റ് ഷെയർ ചെയ്തത്.
വളരെയധികം ശ്രദ്ധിക്കപ്പെട്ടു വരുന്ന ഒരു പോസ്റ്റ് ആയിരുന്നു ഇത്. എന്നാൽ പെട്ടെന്ന് ഫേസ്ബുക്കിൽ നിന്നും ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയായിരുന്നു. എന്തിനാണ് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്നാണ് ഇപ്പോൾ താരത്തോട് ആരാധകർ ചോദിക്കുന്നത്. ഹിന്ദുമത വിശ്വാസങ്ങളെ മുന്നോട്ടുവെക്കുന്ന ഒരു സിനിമയാണ് ഇത്. അതേസമയം ഈ സിനിമ ഹിന്ദുക്കൾക്ക് മാത്രമല്ല എന്നും എല്ലാ ജാതിയിലും മതത്തിലും ഉള്ളവർക്ക് കാണാൻ സാധിക്കുന്നത് ആണ് എന്നും ഈ സിനിമ കണ്ട പ്രേക്ഷകർ തന്നെ പറഞ്ഞതാണ്. അതേ സമയം ഈ സിനിമയെ ഒരു വർഗീയ സിനിമയാക്കി ചിത്രീകരിക്കുവാൻ ചില ഭാഗങ്ങളിൽ നിന്നും ശ്രമം നടക്കുന്നുണ്ട് എന്നതാണ് വസ്തുത.
ഹിന്ദുക്കളുടെ വിശ്വാസങ്ങളെ ഗ്ലോറിഫൈ ചെയ്തുകൊണ്ട് എടുക്കുന്ന സിനിമകൾ മാത്രം എങ്ങനെയാണ് വർഗീയ സിനിമകൾ ആവുന്നത് എന്നും മറ്റുള്ള മതങ്ങളുടെ വിശ്വാസങ്ങൾ ഇത്തരത്തിൽ എടുക്കുമ്പോൾ അതിൽ പ്രശ്നമൊന്നും ഇല്ലല്ലോ എന്നും പ്രശ്നം ഉണ്ടാക്കുന്ന സംഘികളെ എല്ലാം ഒറ്റക്കെട്ട് ആയിട്ടല്ലേ മലയാളികൾ നേരിടുന്നത് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. അപ്പോൾ പിന്നെ ഹിന്ദുക്കളുടെ സിനിമയോട് മാത്രം ഇങ്ങനെ കാണിക്കുന്നത് എന്തിനാണ് എന്നും ഹിന്ദുക്കളോട് എന്തിനാണ് ഇത്രയും വെറുപ്പ് വെച്ച് പുലർത്തുന്നത് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.