മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബിന്ദു പണിക്കർ. ഇവരുടെ മകൾ ആണ് കല്യാണി. ലണ്ടനിലെ പ്രശസ്തമായ ഒരു കോളേജിൽ നിന്നും ഇവർ ഇപ്പോൾ ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ്. ഫ്രഞ്ച് പാചക കലയിലാണ് ഇവർ ബിരുദം കരസ്ഥമാക്കിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നത് എന്നാണ് കല്യാണി പറയുന്നത്.
പഠനത്തിനിടയിൽ നിരവധി തവണ ഇത് ഉപേക്ഷിച്ചാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട് എന്നും എന്നാൽ ഏറ്റവും ഒടുവിൽ ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താൻ എന്നുമാണ് കല്യാണി പറയുന്നത്. പാചകം തനിക്ക് കരിയർ ആക്കി എടുക്കാൻ സാധിക്കുമോ എന്നറിയില്ല എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം നിരവധി ആളുകൾ ആണ് ഇവരുടെ നേട്ടത്തിൽ അഭിനന്ദനങ്ങൾ ആയി എത്തിയിരിക്കുന്നത്.
താരം കഴിഞ്ഞ കുറെ നാളുകളായി ലണ്ടനിൽ ആണ്. ലണ്ടനിൽ എന്താണ് താരം ചെയ്യുന്നത് എന്ന് ചോദിച്ചുകൊണ്ട് ധാരാളം ആളുകൾ ആണ് രംഗത്തെത്താറുള്ളത്. അത്തരത്തിലുള്ള ആളുകൾക്ക് എന്താണ് ചെയ്യുന്നത് എന്നതിൻറെ മറുപടി ആയിട്ടാണ് താരം ഈ പുതിയ പോസ്റ്റ് നടത്തിയിരിക്കുന്നത്. ലേ കോർഡൻ ബ്ലൂ എന്ന സ്ഥാപനത്തിൽ നിന്നുമാണ് താരം ബിരുദം നേടിയിരിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ പുതിയ അനുഭൂതിയാണ് എന്നും താരം കൂട്ടിച്ചേർത്തു.
ഒരുപാട് പഠനങ്ങളും തിരിച്ചറിവുകളും നൽകിയ കാലഘട്ടമായിരുന്നു ഇത് എന്നും അതേസമയം ഇത് കേവലം ഒരു തുടക്കമാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാൻ ഉണ്ട് എന്നും ഇതൊരു കരിയർ ആക്കി മാറ്റാൻ സാധിക്കുമോ എന്നറിയില്ല എന്നും എങ്കിലും താൻ രൂപം നൽകി നേടിയെടുത്ത ഈ കഴിവ് എപ്പോഴും എന്നോടൊപ്പം തന്നെ ഉണ്ടാകും എന്നും കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.