മലയാള സിനിമാലോകത്ത് തീരാനഷ്ടം, കുരുതി എന്ന സിനിമയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്, ഇവരുടെ പ്രകടനം ഇഷ്ടമായി സാക്ഷാൽ ജയലളിത അവരുടെ കഴുത്തിലെ 10 പവൻ്റെ മാല ഊരി നൽകിയിട്ടുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സംഗീത സചിത്. ഇവർ അന്തരിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേവലം 46 വയസ്സ് മാത്രമായിരുന്നു അവർക്ക് പ്രായം. വൃക്കരോഗത്തെ തുടർന്ന് ഇവർ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.

വൈകിട്ട് മൂന്നുമണിക്ക് ആയിരിക്കും മൃതദേഹം സംസ്കരിക്കുന്നത്. തൈക്കാട് ശാന്തികവാടത്തിൽ ആയിരിക്കും സംസ്കാരം. ചലച്ചിത്ര പിന്നണിഗാന മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഇവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇരുന്നൂറോളം സിനിമകളിൽ ഇവർ ഗാനങ്ങൾ പാടിയിട്ടുണ്ട്.

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ആണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്. അമ്പിളി പൂവട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെ ആണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്. പഴശിരാജ എന്ന സിനിമയിലെ ഓട തണ്ടിൽ താളം കൊട്ടും എന്ന ഗാനവും ഇവർ ആലപിച്ചിട്ടുണ്ട്. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിലെ താളം പോയി തപ്പും പോയി എന്ന ഗാനവും ഇവർ ആയിരുന്നു പാടിയത്.

കുരുതി എന്ന സിനിമയിലാണ് ഇവർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ തീം സോങ് ഇവർ ആയിരുന്നു. നിരവധി അവാർഡുകളും ഇവർ വാരി കൂട്ടിയിട്ടുണ്ട്. ഇവർ കീർത്തനം ആലപിക്കുന്നത് കേട്ടിട്ട് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ആയിട്ടുള്ള ജയലളിത വേദിയിലേക്ക് കയറി വരികയും അവരുടെ കഴുത്തിലുണ്ടായിരുന്ന 10 പവൻ സ്വർണ്ണമാല ഇവർക്ക് നൽകുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. എല്ലാ ദുഃഖവും സഹിക്കാനുള്ള മനക്കരുത്ത് ഇവർക്ക് ഈശ്വരൻ നൽകട്ടെ എന്നാണ് മലയാളികൾ പറയുന്നത്.