Film News

അങ്ങനെ ഒരു സിനിമാതാരം കൂടി നമ്മളെ വിട്ടു പിരിഞ്ഞു, മരണകാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൈകാല സത്യനാരായണ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും ഇദ്ദേഹം അഭിനയിച്ച ധാരാളം തെലുങ്ക് സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുകൊണ്ട് എത്തിയിരുന്നു. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഈ നടനെ സുപരിചിതമായിരുന്നു എന്നു പറയാം.

- Advertisement -

ഇപ്പോൾ വളരെ ദുഃഖിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. 87 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഹൈദരാബാദിലെ ഫിലിം നഗറിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞവർഷം ആയിരുന്നു ഇദ്ദേഹം രോഗബാധിതനായത്. വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരോഗ്യനില വഷളായത്. അതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഏകദേശം 60 വർഷമായി ഇദ്ദേഹം തെലുങ്ക് സിനിമ മേഖലയിൽ വളരെ സജീവമായി നിൽക്കുകയാണ്. ഏകദേശം 800 സിനിമകളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ഇത് കൂടാതെ ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. തെലുങ്ക് ദേശം പാർട്ടിയിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. പാർലമെൻറ് അംഗമായി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. തെലുങ്ക് സിനിമ മേഖലയിലെ നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് അദ്ധ്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 2019 വർഷത്തിൽ പുറത്തിറങ്ങിയ മഹേഷ് ബാബുവിന്റെ മഹർഷി എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

7 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

7 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

8 hours ago