മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീ ഭാരതി. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുന്നത്. മുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൂവാസം, അഗ്നിതീർത്ഥം എന്നീ തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം. ഈ സിനിമകളുടെ സംവിധാനം നിർവഹിച്ചത് ഇദ്ദേഹമായിരുന്നു.
ഇപ്പോൾ ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം എന്നാണ് അറിയാൻ സാധിക്കുന്നത്. ചെന്നൈയിൽ ആയിരുന്നു ഇദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങളായി താമസിച്ചു വന്നിരുന്നത്. ചെന്നൈയിലുള്ള ഇദ്ദേഹത്തിൻറെ വസതിയിൽ വച്ചാണ് മരണം സംഭവിക്കുന്നത്.
ആർ സുകുമാരൻ്റെ അസോസിയേറ്റ് ആയിട്ടാണ് ഇദ്ദേഹം പ്രവർത്തിച്ചത്. യുഗപുരുഷനിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വള്ളിച്ചിരിപ്പ് എന്ന ഒരു സിനിമ ഇദ്ദേഹം മലയാളത്തിൽ പൂർത്തിയാക്കിയിരുന്നു. ഈ സിനിമ റിലീസിന് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ അപ്രതീക്ഷിതമായ വിടവാങ്ങൽ.
മലയാളത്തിൽ ഒരു സിനിമ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ദീർഘകാലമായുള്ള ആഗ്രഹം. അത് പൂവണിഞ്ഞു എങ്കിലും ചിത്രം വെളിച്ചം കാണുന്നതിനു മുൻപ് വിടവാങ്ങേണ്ടി വന്നിരിക്കുകയാണ് ഇദ്ദേഹത്തിന്. സിനിമകൾ എന്നതുപോലെ തന്നെ സീരിയലുകളും ഇദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടി കൊടുത്തിരുന്നു. എന്തായാലും ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തുകയാണ് സിനിമാലോകം.