മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗപർണിക. ടെലിവിഷൻ സീരിയൽ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ. കുട്ടിത്തം വിട്ടുമാറാത്ത ഇവരുടെ മുഖവും മനോഹരമായ പുഞ്ചിരിയും ആണ് ഇവരെ മലയാളികളുടെ പ്രിയപ്പെട്ട താരം ആക്കി മാറ്റുന്നത്. വളരെ ചുരുങ്ങിയ കാലത്തിനിടയിൽ ആയിരുന്നു താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയത്.
കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയാണ് താരം വരുന്നത്. സ്കൂൾ കലോത്സവവേദികളിൽ എല്ലാം തന്നെ നിറസാന്നിധ്യമായിരുന്നു താരം. അവിടെനിന്നും ആണ് താരം സിനിമ-സീരിയൽ മേഖലയിൽ എത്തിയത്. അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തുളസിദാസ് സംവിധാനം ചെയ്ത ഈ സിനിമയിൽ പൃഥ്വിരാജ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
2013 വർഷത്തിലായിരുന്നു നടിയുടെ വിവാഹം കഴിയുന്നത്. സുഭാഷ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. പലരുടെയും വിചാരം ഇവരുടെ സ്വന്തം മകൾ ആണ് എയ്ലീൻ എലീസാ എന്ന്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. സീരിയൽ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് എയ്ലീൻ. ഇവർ ഒരുമിച്ച് ഒരുപാട് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
പലരും ചോദിക്കാറുണ്ട് ഇത് സൗപർണികയുടെ സ്വന്തം മകൾ ആണോ എന്ന്. ഇരുവരെയും കാണാൻ ഏകദേശം ഒരുപോലെ ഉണ്ട് എന്നതും സത്യമാണ്. മാത്രവുമല്ല രണ്ടുപേരുടെയും ചിരി ഒരുപോലെയാണ്. പലപ്പോഴും അമ്മയും മകളും ആയിട്ടാണ് ഇവർ ഇൻസ്റ്റഗ്രാമിൽ റീലുകൽ എല്ലാം ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് പലരും ഇതേ ചോദ്യം. എന്തായാലും ഇനി ആർക്കും സംശയം വേണ്ട. യഥാർത്ഥത്തിൽ ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതാണ് വസ്തുത.