ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. നിലവിൽ 9 പേർ മാത്രമാണ് വീട്ടിൽ ഉള്ളത്. റിനോഷ് ആവട്ടെ ആരോഗ്യകാരണങ്ങൾ കാരണം പുറത്ത് ആണ്. അതേസമയം ഈ ആഴ്ച ഇപ്പോൾ ഫാമിലി വീക്ക് ആണ്. മത്സരാർത്ഥികളുടെ കുടുംബത്തിലുള്ളവർ അവരെ കാണുവാൻ വരുന്ന ആഴ്ചയാണ് ഇത്. ഇതിനുമുമ്പ് മലയാളത്തിൽ ഈ ടാസ്ക്ക് ഉണ്ടായിരുന്നില്ല എങ്കിലും മറ്റുള്ള ഭാഷകളിൽ ഉണ്ടായിരുന്നു.
ഷിജുവിനെ കാണുവാൻ വേണ്ടി ഭാര്യ പ്രീതിയും മകൾ ആണ് എത്തിയത്. പരിപാടിയിലൂടെ മാത്രം കണ്ടവരെ എല്ലാം തന്നെ നേരിട്ടു കാണുവാൻ സാധിച്ച സന്തോഷത്തിൽ ആയിരുന്നു ഇരുവരും. അതേസമയം മൂക്കാൻ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികൾ മിക്കവരും റിനോഷ് ജോർജിൻറെ ആരാധകർ ആണ് എന്നതായിരുന്നു മകൾ പറഞ്ഞത്.
മിഥുനെ പരിചയപ്പെട്ട ശേഷമാണ് റിനോഷ് ചികിത്സയുടെ ഭാഗമായി പുറത്തു പോയിരിക്കുകയാണ് എന്ന കാര്യം ഷിജു പറഞ്ഞത്. ഷിജുവിന്റെ ഭാര്യ ആണ് ഈ കാര്യം പിന്നീട് പറഞ്ഞത് – കുട്ടിയുടെ സ്കൂളിൽ കുറെ പേർ ഫാൻ ആയി ഉണ്ടത്രേ റിനോഷിന്.
തൻറെ ഫാൻസ് എപ്പോഴും കുട്ടികൾ ആയിരിക്കുമെന്ന് റിനോഷ് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യം ഷിജുവും ഓർമിപ്പിച്ചു. എൻറെ സ്കൂളിലെ ഫ്രണ്ട്സ് എല്ലാവരും റിനോഷിന്റെ ഫാൻസ് ആണ് എന്ന് വളരെ ആവേശത്തോടെയാണ് മകൾ മുക്കാൻ പറഞ്ഞത്.