മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രവി കിഷൻ. അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലക്കി എന്ന സിനിമയിൽ ഇദ്ദേഹം വില്ലനായി അഭിനയിച്ചിരുന്നു. ഇങ്ങനെയാണ് ഇദ്ദേഹം മലയാളികൾക്കും പ്രിയപ്പെട്ട നടനായി മാറുന്നത്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ മകളുടെ ജീവിതത്തിലെ വളരെ വിശേഷപ്പെട്ട ഒരു വാർത്തയാണ് അറിയിക്കുന്നത്.
മകൾ സൈന്യത്തിൽ ചേർന്ന വാർത്തയാണ് ഇദ്ദേഹം ഇപ്പോൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഇഷിത എന്നാണ് മകളുടെ പേര്. കഴിഞ്ഞ മൂന്ന് വർഷമായി മകൾ ഇതിനുവേണ്ടിയുള്ള കഠിനപ്രയത്നത്തിൽ ആയിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. അഗ്നിപത്ത് പരീക്ഷ ജയിച്ചാണ് 21 വയസ്സുള്ള ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ഇതിൻറെ വിശേഷങ്ങൾ ആണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
“എൻറെ ധീരയായ മകൾ യേശുദാസ് ശുക്ല കഴിഞ്ഞ മൂന്ന് കൊല്ലമായി രാജ്യത്തെ സേവിക്കാനുള്ള കഠിനമായ പ്രയത്നത്തിൽ ആയിരുന്നു. ഡൽഹി ഡയറക്ടറേറ്റ് 7 ഗേൾസ് ബറ്റാലിയനിലെ കേഡറ്റ് ആണ് ഇപ്പോൾ അവൾ. കൊടിയ തണുപ്പിലും മഞ്ഞിലും പരിശീലനം നേടിയിട്ടാണ് അവൾ റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്തത്. അഗ്നിപത്ത് പരീക്ഷ എഴുതി സൈന്യത്തിൽ ചേരാൻ താല്പര്യമുണ്ട് എന്ന് അവൾ പറയുകയായിരുന്നു. മുന്നോട്ടുപോകാൻ ഞാൻ അവളോട് പറയുകയും ചെയ്തു” – രവി കിഷൻ പറയുന്നു.
അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെ രണ്ടുപേരെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മകൾ ഇനിമുതൽ രാജ്യത്തിൻറെ അഭിമാനമാകും എന്നാണ് നടൻ അനുപം ഖേർ ഏറെ പറയുന്നത്. അതേസമയം നിരവധി ആളുകൾ ആണ് ഇതുപോലെ ഒരു മകളെ വളർത്തിയതിന് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.