മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തുന്നത്. എന്നാൽ ഇന്ന് മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളായി മാറിയ താരങ്ങളിൽ ഒരാളാണ് അർജുൻ അശോകൻ. നിരവധി സിനിമകളിൽ ഇദ്ദേഹം നായകനായിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും എല്ലാം പ്രതിക്ഷപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇദ്ദേഹത്തിൻറെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ആണ് സമൂഹം മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ ഇദ്ദേഹം ഏറ്റവും അവസാനമായി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ആണ് ഇദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അച്ഛൻ ഹരിശ്രീ അശോകനൊപ്പം ആണ് ഇദ്ദേഹം ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും മകനും വളരെ മനോഹരമായ നൃത്ത ചുവടുകൾ ആണ് ഇടുന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞ് വളരെ സ്റ്റൈലിഷ് ആയിട്ടാണ് ഇവർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഹരിശ്രീ അശോകൻ ആള് ഇത്രയും കൂൾ ആയിരുന്നോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.
അതേസമയം രസകരമായ നിരവധി കമൻറുകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഹരിശ്രീ അശോകൻ മലയാള സിനിമയിൽ അനശ്വരമാക്കിയ ധാരാളം ഡയലോഗുകൾ ആണ് ഇപ്പോൾ കമൻറുകൾ ആയി വന്നുകൊണ്ടിരിക്കുന്നത്. സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി, ഇത് ഞാൻ അല്ല തുടങ്ങിയ തരത്തിലുള്ള കമൻറുകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും പോസ്റ്റും കമന്റുകളും എല്ലാം തന്നെ വളരെ പെട്ടെന്ന് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. അതേസമയം അർജുൻ അശോകന്റെ ഭാര്യയുടെ സഹോദരൻറെ വിവാഹ ചടങ്ങിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
View this post on Instagram