മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആശാ ശരത്. സീരിയൽ മേഖലയിലൂടെയാണ് ഇവർ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇവർ ആയിരുന്നു എന്ന് മാത്രമല്ല അത് വലിയ രീതിയിൽ മലയാളികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും മലയാള സിനിമ മേഖലയിൽ എത്തിയ ഇവർ ദൃശ്യം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവനടിമാരിൽ ഒരാളായി മാറുകയും ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി ഉയർന്നുനിൽക്കുകയും ആണ്.
അതേസമയം നല്ല ഒരു നറുക്കി കൂടിയാണ് ഇവർ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പതിനെട്ടാമത്തെ വയസ്സിൽ ആണ് ഇവർ വിവാഹിതയാകുന്നത്. ശരത് എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. പിന്നീട് ഇവർ ദുബായിൽ ഒരു നൃത്ത വിദ്യാലയം ആരംഭിക്കുകയായിരുന്നു. കലാമണ്ഡലം സുമതി ആണ് ഇവരുടെ അമ്മ. അമ്മ തന്നെയാണ് ഇവരുടെ ഗുരു എന്ന് വേണമെങ്കിൽ പറയാം.
ഇവർക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്. ഉത്തര എന്നാണ് ഒരു മകളുടെ പേര്. ഇവരുടെ വിവാഹനിശ്ചയം ആയിരുന്നു അടുത്ത കഴിഞ്ഞത്. ഇവർ സിനിമ മേഖലയിൽ അടുത്തിടെ അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. ഈ കുടുംബം മുഴുവൻ നൃത്ത മേഖലയിൽ വളരെ സജീവമാണ്.
ഇപ്പോൾ ആശാ ശരത്തിന്റെ അമ്മ നൃത്തമേഖലയിൽ എത്തിയിട്ട് 60 വർഷങ്ങൾ തികയുകയാണ്. ഇതിൻറെ ഭാഗമായി പെരുമ്പാവൂർ ശ്രീധർമ്മശാസ്താവ് ക്ഷേത്രത്തിൽ ഇവർ മൂന്നുപേരും ഒരുമിച്ചു ഒരു നൃത്തം അവതരിപ്പിച്ചിരുന്നു. മൂന്നു തലമുറയിലെ കലാകാരികൾ ഒരുമിച്ച് എത്തിയ ഒരു അപൂർവ നിമിഷം കൂടിയായിട്ടാണ് ഇതിനെ പ്രേക്ഷകർ കാണുന്നത്. അമ്മൂമ്മയും അമ്മയും മകളും ഒരുമിച്ച് നിർത്താൻ ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തി കൊണ്ടിരിക്കുന്നത്.