മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു കൊല്ലം സുധി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആയിരുന്നു ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഒരു പരിപാടി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ആയിരുന്നു ഇദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇതിനുശേഷം സ്റ്റാർ മാജിക് പരിപാടിയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പരിപാടി വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പരിപാടിയുടെ പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സ്റ്റാർ മാജിക് താരങ്ങൾ എല്ലാം തന്നെ ഇദ്ദേഹത്തെ ഓർക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഗിന്നസ് പക്രുവും സ്റ്റാർ മാജിക് താരങ്ങളുടെ കൂടെ വന്നിട്ടുണ്ട്. വളരെ വികാരഭരിതരായിട്ടാണ് ഇവർ എല്ലാവരും തന്നെ സംസാരിക്കുന്നത്. നിരവധി ആളുകൾ കരയുന്നത് നമുക്ക് വീഡിയോയിൽ കാണാം.
സുധി ചേട്ടൻ ഇവിടെ തന്നെയുണ്ട് എന്നും എപ്പോഴും ഇവിടെ തന്നെ ഉള്ള ഒരാളാണ് എന്നുമാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. ഞാൻ വന്ന ഉടനെ തന്നെ സുധി അണ്ണനെ നോക്കും എന്നും പുള്ളിയെ എന്തെങ്കിലും പറഞ്ഞായിരിക്കും നമ്മുടെ തുടക്കം എന്നും ഇത് വലിയ രീതിയിൽ മിസ്സ് ചെയ്യുന്നു എന്നുമാണ് നോബി പറയുന്നത്. ഇത് സീരിയൽ ഒന്നുമല്ല എന്നും മനസ്സിൽ തട്ടിയിട്ടാണ് പറയുന്നത് എന്നുമായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
അതേസമയം പ്രമോദ് വീഡിയോയ്ക്ക് നേരെ ചില ആളുകൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സുധിയുടെ മരണത്തെ പോലും ഇവർ റേറ്റിംഗ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു എന്നാണ് വിമർശനം. ആ പാവത്തിനെ വിറ്റു കാശുണ്ടാക്കുന്നു എന്നും ആളുകൾ പറയുന്നു. ലക്ഷ്മിക്ക് ഈ അഭിനയം നടത്തുന്നതിന് ഓസ്കാർ നൽകണം എന്നൊക്കെയാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.