മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയദർശൻ. മലയാളത്തിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. എന്നാൽ ഇദ്ദേഹത്തിൻറെ കഴിഞ്ഞ കുറെ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതിൽ തന്നെ മരക്കാർ അറബിക്കടലിന്റെ സിംഹം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്ത സിനിമകളിൽ ഒന്നായി പരിണമിക്കുകയായിരുന്നു.
ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് പുറത്തുവന്നിരിക്കുന്നത്. കൊറോണ പേപ്പേഴ്സ് എന്നാണ് സിനിമയുടെ പേര്. ഷൈൻ നിഗം ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മരക്കാർ എന്ന സിനിമ പരാജയപ്പെട്ടതു കൊണ്ടുതന്നെ ഈ സിനിമയിൽ സത്യം പറഞ്ഞാൽ ആർക്കും വലിയ വിശ്വാസം ഇല്ലായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മീഡിയയിലും മറ്റും വളരെ വളരെ കുറവ് പ്രൊമോഷൻ ആണ് ചിത്രത്തിന് ലഭിച്ചത്.
അതേ സമയം ഇപ്പോൾ സിനിമയുടെ റിവ്യൂസ് ആണ് പുറത്തുവരുന്നത്. അശ്വന്ത് കൊക്കിന്റെ റിവ്യൂ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച സിനിമ നിരൂപകനാണ് അശ്വന്ത് കൊക്ക്. ഇദ്ദേഹത്തിൻറെ നിരൂപണങ്ങൾ കേട്ടിട്ടാണ് മലയാളികൾ സിനിമകൾ കാണണമോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത്. അതിഗംഭീര റിപ്പോർട്ട് ആണ് അശ്വന്ത് കൊക്ക് നൽകിയിരിക്കുന്നത്.
അതേസമയം ഈ സിനിമയുടെ തിരക്കഥ പ്രിയദർശൻ അല്ല എഴുതിയിരിക്കുന്നത്. നല്ല തിരക്കഥ ആണെങ്കിൽ ഏത് ജോണറിൽ ഉള്ള സിനിമയാണെങ്കിലും പ്രിയദർശൻ പൂ പറിക്കുന്ന ലാഘവത്തോടെ എടുത്തു വയ്ക്കും എന്നും അതിൻറെ ഉദാഹരണമാണ് കൊറോണ പേപ്പേഴ്സ് എന്നുമാണ് അശ്വന്ത് കൊക്ക് പറയുന്നത്. അവസാനത്തേക്ക് സിനിമ വേണ്ടത്ര ഫാസ്റ്റ് ആയില്ല എന്ന ഒരേയൊരു നെഗറ്റീവ് മാത്രമാണ് ഇദ്ദേഹം പറഞ്ഞത്. ബാക്കിയെല്ലാം പോസിറ്റീവ് ആയിരുന്നു എന്നതാണ് സത്യം. അതേസമയം ഇതിൽ ഒരു നടന്റെ അഭിനയം മാത്രം വളരെ മോശമാണ് എന്നാണ് അശ്വന്ത് പറയുന്നത്. അടുത്തകാലത്തൊന്നും ഒരു സിനിമയിലെ കുറിച്ച് ഇതുപോലെ നല്ല അഭിപ്രായം പറഞ്ഞു കേട്ടിട്ടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.