മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദർശനാദാസ്. ഇവരുടെ ഭർത്താവ് ആണ് അനൂപ് കൃഷ്ണൻ. പ്രണയവിവാഹം ആയിരുന്നു ഇവരുടെത്. അടുത്തിടെ ആണ് ഇവർക്ക് ഒരു കുട്ടി ജനിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇവർ രണ്ടുപേരും വളരെ സജീവമാണ്. ഇപ്പോൾ ഞാനും എൻറെ ആളും എന്ന പരിപാടിയിൽ ഇവർ രണ്ടുപേരും പങ്കെടുക്കുകയാണ്. അതിൽ ഇരുവരും അവരുടെ പ്രണയകഥ തുറന്നു പറയുകയാണ്.
അനൂപിന്റെ യഥാർത്ഥ പേര് അനൂപ് എൻഡോസ് എന്നാണ്. പിന്നീട് തമിഴിൽ സീരിയൽ ചെയ്യുന്ന സമയത്ത് ആയിരുന്നു അമ്മയുടെ പേര് ആയ കൃഷ്ണകുമാരി കൂടി ചേർത്ത് അനൂപ് കൃഷ്ണൻ ആകുന്നത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ എല്ലാം ആ പേര് ആയിരുന്നു. മാത്രമല്ല ദർശന തന്നെ ഒരിക്കൽ കാണുമ്പോൾ താൻ അമ്പലത്തിൽ നിന്നും കുറിയൊക്കെ തൊട്ടു വരികയായിരുന്നു എന്നാണ് അനൂപ് പറയുന്നത്. അങ്ങനെ ദർശനേയും കരുതിയത് ഇവരുടെ യഥാർത്ഥ പേര് അനൂപ് കൃഷ്ണൻ ആണ് എന്നാണ്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആവുകയായിരുന്നു. ഒരിക്കൽപോലും ജാതിയും മതവും ഇവരുടെ ഇടയിൽ സംസാരവിഷയമായി വരാത്തതുകൊണ്ട് അനൂപ് ക്രിസ്ത്യാനിയാണ് എന്ന സത്യം ദർശന അറിയാതെ പോയി.
പിന്നീട് ഇരുവരും അവരുടെ വിവാഹ കാര്യങ്ങളിലേക്ക് കടക്കുന്ന സമയത്ത് ആണ് ദർശന ആ സത്യം അറിയുന്നത്. വീട്ടുകാർ കുറച്ചു വിശ്വാസികളാണ് എന്നും ജാതകം ഒക്കെ നോക്കും എന്നും ദർശന പറഞ്ഞ സമയത്ത് ആയിരുന്നു അനൂപ് താൻ ക്രിസ്ത്യാനിയാണ് എന്ന കാര്യം വെളിപ്പെടുത്തുന്നത്. എന്നാൽ അനൂപ് ഈ കാര്യം മനപൂർവ്വം മറച്ചുവെച്ചത് ആയിരുന്നില്ല. ദർശനയ്ക്ക് ഈ കാര്യങ്ങൾ എല്ലാം അറിയാമായിരിക്കും എന്ന് അനൂപ് കരുതി കാണണം.
രണ്ടുപേരും അവരുടെ പ്രണയം വീട്ടിൽ പറഞ്ഞു. രണ്ടു വീട്ടുകാരും വലിയ രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചു. മതം തന്നെയായിരുന്നു എതിർപ്പ് പറയുവാനുള്ള പ്രധാന കാരണം. അങ്ങനെയാണ് പിന്നീട് രണ്ടുപേരും ഒരുമിച്ചു ഒരു ജീവിതം തുടങ്ങിയത്. പെട്ടെന്ന് വിവാഹം വേണ്ട എന്നായിരുന്നു രണ്ടുപേരുടെയും തീരുമാനം. പക്ഷേ വീട്ടിലെ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആയതുകൊണ്ട് ആയിരിക്കണം പെട്ടെന്ന് തന്നെ ഇവർ വിവാഹം ചെയ്യുകയും പുതിയ ഒരു ജീവിതം തുടങ്ങുകയും ചെയ്തത്.