മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നവ്യ നായർ. ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. പിന്നീട് വിവാഹശേഷം ഇവർ സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു. ഇപ്പോൾ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെയാണ് നവ്യനായർ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വിനായകൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നവ്യാനായരും സംവിധായകൻ വി കെ പ്രകാശും ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും ഒരു പ്രസ് കോൺഫറൻസ് നൽകിയിരുന്നു. ഇതിൽ വിനായകൻ ചില ചോദ്യങ്ങൾക്ക് നൽകിയ മറുപടി വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അത്യന്തം സ്ത്രീവിരുദ്ധമായ നിലപാട് ആയിരുന്നു വിനായകൻ പലകാര്യങ്ങളിലും സ്വീകരിച്ചത്. എന്നാൽ ഇതെല്ലാം വിനായകൻ പറയുമ്പോഴും അടുത്തുണ്ടായിരുന്ന നവ്യ ഈ വിഷയങ്ങളിലൊന്നും തന്നെ പ്രതികരിക്കുന്നില്ല. ഇപ്പോൾ നവ്യ നായർ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോ ഇട്ടിരിക്കുകയാണ്. പുതിയ സിനിമയെ കുറിച്ച് സംസാരിക്കുവാൻ ആണ് നവ്യ ഇൻസ്റ്റഗ്രാം ലൈവ് വന്നിരിക്കുന്നത്.
ഒരുത്തി എന്ന സിനിമയെ വിജയിപ്പിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് എന്നാണ് നവ്യ നായർ പറയുന്നത്. സിനിമയ്ക്ക് വളരെ നല്ല റിപ്പോർട്ട് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം സാധാരണ സിനിമ പ്രേക്ഷകർ കണ്ടു വിജയിപ്പിച്ചതുകൊണ്ടാണ് എന്നാണ് നവ്യ നായർ പറയുന്നത്. സിനിമ കാണാത്തവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ സിനിമ കാണണമെന്നും നവ്യാനായർ അഭ്യർത്ഥിക്കുന്നു. കാരണം ആർ ആർ ആർ പോലെയുള്ള വലിയ സിനിമകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ഇനി അടുത്ത ആഴ്ച എത്രത്തോളം തീയേറ്ററുകളിൽ ഒരുത്തി ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ സിനിമ കാണാത്തവർ എല്ലാം തന്നെ എത്രയും പെട്ടെന്ന് തീയേറ്ററിൽ പോയി സിനിമ കാണണം എന്നാണ് നവ്യ നായർ അഭ്യർത്ഥിക്കുന്നത്.
അതേസമയം സിനിമയെ വിമർശിച്ച വ്യക്തിക്ക് മറുപടിയുമായി എത്തുകയാണ് നവ്യ നായർ. തല്ലിപ്പൊളി പടം എന്നാണ് ബഷീർ എന്ന ഒരു വ്യക്തി കമൻറ് ചെയ്തിരിക്കുന്നത്. ഇയാൾക്ക് കിടിലൻ മറുപടി നൽകിക്കൊണ്ട് എത്തുകയാണ് നവ്യ – ബഷീറിന് സിനിമ ഇഷ്ടപ്പെട്ടില്ല. അതിനിപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. അടുത്ത തവണ നല്ല സിനിമ ചെയ്യാൻ ശ്രമിക്കാം. ഒരുപാട് പേർക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. അവരോട് എല്ലാം നന്ദി പറയുന്നു. ഇതായിരുന്നു നവ്യ നായർ നൽകിയ മറുപടി. ഇത്രയും പക്വതയുള്ള മറുപടി നൽകിയതിന് നവ്യാനായരെ അഭിനന്ദിക്കുകയാണ് മലയാളികൾ ഇപ്പോൾ.