കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രവീൺ റാണ എന്ന വ്യക്തി അറസ്റ്റിൽ ആയത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആയിരുന്നു ഇദ്ദേഹം അറസ്റ്റിൽ ആയത്. ഇതിനുശേഷം വലിയ രീതിയിലുള്ള കോലാഹലകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇദ്ദേഹത്തിനൊപ്പം നിരവധി പ്രമുഖർ നിന്ന് ഫോട്ടോ എടുത്ത ഫോട്ടോസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരുപാട് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉണ്ട് ഈ ലിസ്റ്റിൽ.
ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ബിജെപിയിലെയും ധാരാളം ആളുകൾ ഇയാളുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും അടുത്ത സൗഹൃദം പുലർത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ രാഷ്ട്രീയക്കാർ പരസ്പരം ചെളിവാരി എറിയുന്നില്ല എന്നതാണ് ഒരു സത്യാസന്തമായ കാര്യം. ഇപ്പോൾ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രവീൺ റാണ എന്ന് വ്യക്തിയെ കുറിച്ച് വനിതാ മാസിക എഴുതിയ ഒരു വലിയ ആർട്ടിക്കിൾ ആണ് ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
പ്രവീൺ റാണ എന്ന വ്യക്തിയെ പ്രകീർത്തിച്ചുകൊണ്ട് ആണ് വനിതാ അത്തരത്തിൽ ഒരു ആർട്ടിക്കിൾ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിൻറെ പാതയിലൂടെ സഞ്ചരിച്ചാൽ നമുക്കും അദ്ദേഹത്തെപ്പോലെ സക്സസ് ഫുൾ ആവാം എന്നാണ് ഇതിൽ പറയുന്നത്. ഈ വാർത്ത ശ്രീജിത്ത് പണിക്കർ പങ്കുവെച്ചതിന് പിന്നാലെ അതിന് താഴെ വളരെ മികച്ച ധാരാളം കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അതിനു യദു പഴയിടം എന്ന വ്യക്തിയുടെ കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
പഴയിടം മോഹനൻ നമ്പൂതിരിയുടെ മകനാണ് ഇദ്ദേഹം. പ്രദീപ് റാണ എന്ന വ്യക്തിയുടെ ഒരു പരിപാടിക്ക് ഫുഡ് വിളമ്പാൻ തങ്ങൾ പോയിരുന്നു എന്നാണ് യദു പറയുന്നത്. ആ സമയത്തും സംഭവിച്ച കാര്യങ്ങളാണ് ഇദ്ദേഹം കമൻറ് ആയി പറയുന്നത്. ഈ കമൻറ് ഇപ്പോൾ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ് എന്ന് മാത്രമല്ല നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ പോസ്റ്റിന്റെ അടിയിലുള്ള കമൻറ് സ്ക്രീൻഷോട്ട് ആയി വാട്സാപ്പിലും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വൈറലായി മാറിക്കൊണ്ടിരിക്കുന്ന ആ പോസ്റ്റും കമന്റും വായിക്കാം: