മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും ഒരു മലയാളി താരത്തിന് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് ഇവർക്ക് മലയാളികൾ നൽകിവരുന്നത്. ധാരാളം മികച്ച പ്രോജക്ടുകൾ ആണ് ഇപ്പോൾ ഇവർ കമ്മിറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവർ അതിൽ നിന്നെല്ലാം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. ആരോഗ്യസംബന്ധമായ കാരണങ്ങളാണ് സാമന്ത ഇതിൽ നിന്നും എല്ലാം ഒരു ബ്രേക്ക് എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ചർമ്മ സംബന്ധമായ എന്തോ രോഗം താരത്തിന് ഉണ്ട് എന്ന് റൂമറുകൾ പരന്നിരുന്നു. ഇതിൻറെ ചികിത്സയ്ക്കു വേണ്ടിയാണ് താരം അമേരിക്കയ്ക്ക് പോയത് എന്നും റൂമറുകൾ വന്നിരുന്നു. എന്നാൽ താരം ഇതെല്ലാം നിഷേധിക്കുകയായിരുന്നു എങ്കിലും എന്തിനാണ് അമേരിക്കയിലേക്ക് പോയത് എന്ന് വ്യക്തമാക്കിയിരുന്നില്ല. ഇവരുടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. റിലീസ് തീരുമാനിച്ച നിരവധി സിനിമകളുടെ റിലീസ് നീട്ടിവെച്ചു. ഇവർ സമൂഹമാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷമായി.
ഇതെല്ലാം ആയപ്പോൾ സാമന്തയ്ക്ക് എന്തോ ഗുരുതരമായ രോഗം ഉണ്ട് എന്ന് ആളുകൾ എല്ലാം ഉറപ്പിച്ചു. ചില കാരണങ്ങൾ കൊണ്ട് താൻ ഇപ്പോൾ വലിയ ഡിപ്രഷൻ ആണ് അനുഭവിക്കുന്നത് എന്നും സാമന്ത കുറച്ചു മുൻപ് പറഞ്ഞിരുന്നു. എന്നാൽ വിവാഹമോചനവുമായി ബന്ധപ്പെട്ട് ആണ് താരം ഇങ്ങനെ പറഞ്ഞത് എന്നാണ് പ്രേക്ഷകർ ആദ്യം കരുതിയത്. എന്നാൽ സംഗതി അതല്ല എന്ന് ഇപ്പോൾ മനസ്സിലായി എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇപ്പോൾ കുറെ നാളുകൾക്കു ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് നടത്തിയിരിക്കുകയാണ് താരം. തന്റെ വളർത്തുന്നയുടെ ഒരു പോസ്റ്റ് ആണ് താരം ഇട്ടിരിക്കുന്നത്. വീണു പക്ഷേ തളർന്നിട്ടില്ല എന്നാണ് ഇതിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ശക്തമായി തിരിച്ചുവരും എന്ന സന്ദേശമാണ് സാമന്ത ഇതിലൂടെ നൽകുന്നത് എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഇതിനു താഴെ ബോളിവുഡ് നടൻ വരുൺ ധവാൻ ഒരു കമൻറ് ഇട്ടിരുന്നു. ബീ സ്ട്രോങ്ങ് എന്നർത്ഥം വരുന്ന ഒരു ഇമോജി ആണ് ഇദ്ദേഹം കമൻറ് ആയി ഇട്ടത്. ഇതിനുശേഷം സാമന്തയ്ക്ക് എന്തോ ഗുരുതര പ്രശ്നങ്ങൾ ഉണ്ട് എന്ന് പ്രേക്ഷകർ ഉറപ്പിക്കുകയായിരുന്നു.