മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. കുറെ പതിറ്റാണ്ടുകളായി ഇവർ മലയാള സിനിമയിലെ സജീവ സാന്നിധ്യങ്ങൾ ആണ്. മലയാളം സിനിമയിലെ ഏറ്റവും വലിയ താരം ആരാണ് എന്ന് ചോദിച്ചാൽ ഒന്നുകിൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്ന ഉത്തരം ആയിരിക്കും ഒരു വിധം മലയാളികൾക്ക് എല്ലാം തന്നെ ഉണ്ടാവുക. മലയാളത്തിലെ ഏറ്റവും വലിയ താരങ്ങൾ ഇവർ രണ്ടു പേരുമാണ് എന്നു മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ രണ്ടു പേർ കൂടിയാണ് ഇവർ എന്ന പ്രത്യേകതയും ഉണ്ട്.
ഇവർ തമ്മിൽ വലിയ സൗഹൃദത്തിലാണ് കഴിയുന്നത് എങ്കിലും ഇവരുടെ ഫാൻസ് തമ്മിൽ അത്ര സൗഹൃദത്തിൽ അല്ല കഴിയുന്നത്. എപ്പോഴും വലിയ രീതിയിലുള്ള തർക്കങ്ങളാണ് ഇവരുടെ ഫാൻസ് തമ്മിൽ ഉണ്ടാകാറുള്ളത്. ആരാണ് ഏറ്റവും മികച്ച നടൻ എന്നതിനെ ചൊല്ലിയും ആർക്കാണ് കൂടുതൽ ബോക്സ് ഓഫീസ് പവർ എന്നതിനെ ചൊല്ലിയും ആർക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് എന്നതിനെ ചൊല്ലിയും എല്ലാം തന്നെ അടി നടക്കുന്നത് വളരെ സ്വാഭാവികമാണ്. നമ്മളെല്ലാവരും തന്നെ ചെറുപ്പത്തിൽ ഇതിൽ ഏതെങ്കിലും ഒരാൾക്ക് വേണ്ടി അടി കൂടി ഉണ്ടാകും എന്നത് തീർച്ചയാണ്. ഇപ്പോഴും നമ്മൾ അടി കൂടുന്നത് തുടരുന്നുണ്ട് എങ്കിൽ നമുക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേ സമയം കഴിഞ്ഞ കുറെ വർഷങ്ങളായി ഇവരുടെ സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്തിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 2016 വർഷത്തിലാണ് ഇവരുടെ സിനിമകൾ അവസാനമായി നേർക്കു നേർ എത്തിയത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുലി മുരുകൻ, മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തോപ്പിൽ ജോപ്പൻ എന്നീ സിനിമകൾ ആയിരുന്നു ഒരേ ദിവസം റിലീസ് ചെയ്തത്. പുലി മുരുകൻ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടുകയും തോപ്പിൽ ജോപ്പൻ കണ്ടം വഴി ഓടുകയും ചെയ്തു എന്നുമാണ് പ്രേക്ഷകർ പറയുന്നത്.
അതേ സമയം ഇപ്പോൾ വർഷങ്ങളുടെ ഇടവേളക്കു ശേഷം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും രണ്ടു സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആറാട്ട് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ക്രിസ്റ്റഫർ. ആറാട്ട് എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ ഉദയ കൃഷ്ണ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി ഫാൻസിനേക്കാൾ കൂടുതൽ മോഹൻലാൽ ഫാൻസ് ആണ് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് എന്ന് പറഞ്ഞാൽ സത്യം അല്ലാതാവുന്നില്ല. ഇതേ സിനിമയുടെ ഒപ്പം തന്നെയായിരിക്കും സ്പടികം എന്ന സിനിമയുടെ റീമാസ്റ്റർ ചെയ്ത വേർഷൻ റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് സിനിമകളും ഫെബ്രുവരിയിലെ രണ്ടാമത്തെ ആഴ്ച അഥവാ ഫെബ്രുവരി ഒമ്പതാം തീയതി ആണ് റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.