Film News

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടിയിലെ ഏറ്റവും ആക്ടീവ് ആയിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഗബ്രി. ഇദ്ദേഹം കഴിഞ്ഞ ദിവസം പരിപാടിയിൽ നിന്നും പുറത്താവുകയും ചെയ്തു. ലവ് സ്ട്രാറ്റജി അനാവശ്യമായി പരീക്ഷിച്ചില്ലായിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ എത്തേണ്ട മത്സരാർത്ഥി ആയിരുന്നു ഇദ്ദേഹം എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഇത് കൂടാതെ ജാസ്മിൻ എന്ന മത്സരാർത്ഥിയുമായുള്ള ഇദ്ദേഹത്തിൻറെ ബന്ധവും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഈ ബന്ധത്തെക്കുറിച്ച് ഉള്ള വിശദീകരണം തരികയാണ് ഗബ്രി.

- Advertisement -

“ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ കൈപിടിച്ച് ഇരിക്കുന്നത് തെറ്റാണോ? ജനങ്ങളുടെ ഇടയിൽ അതെങ്ങനെയാണ് തെറ്റാവുന്നത്? ഞങ്ങൾ തമ്മിൽ ഒരു ഫിസിക്കൽ ബൗണ്ടറി സൂക്ഷിച്ചിട്ടുണ്ട്. ആ ഒരു എലമെന്റ് കഴിഞ്ഞാൽ മാത്രമേ അത് വൾഗറായി മാറുകയുള്ളൂ. ഇതൊക്കെ എല്ലാ സുഹൃത്തുക്കൾക്കിടയിലും നടക്കുന്നതാണ്. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ ക്വിസ് ചെയ്യാറില്ലെ? സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ അതിൽ ജെൻഡർ വ്യത്യാസം കാണിക്കരുത്. എനിക്ക് ഒറ്റക്കാഴ്ചയിൽ തന്നെ സൗഹൃദം ഉണ്ടാവാറുണ്ട്. ഒരുപാട് യാത്രയൊക്കെ ചെയ്യുമ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ട്” – ഗബ്രി പറയുന്നു.

“ആ വ്യക്തിയുമായി നമ്മൾക്ക് എത്രത്തോളം സാമ്യമുണ്ട് എന്നാണല്ലോ നോക്കേണ്ടത്. പല കാര്യങ്ങളിലും ഞാനും ജാസ്മിനും ഒരുപോലെയായിരുന്നു. ഞങ്ങൾ നോമിനേഷൻ ചെയ്യുന്നത് പോലും ഒരേ തരത്തിൽ ആണ്. ജാസ്മിനെ ഓഡിഷൻ ചെയ്യാൻ വന്ന സമയത്ത് മാത്രമാണ് കണ്ടത്. അവർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അതിനപ്പുറത്തേക്ക് മുൻപ് പരിചയമുണ്ടായിരുന്നില്ല. പ്ലാൻ ചെയ്യണമായിരുന്നു എങ്കിൽ അതിനകത്ത് വെച്ച് മാത്രമല്ലേ ചെയ്യാൻ പറ്റുകയുള്ളൂ?” – ഗബ്രി കൂട്ടിച്ചേർക്കുന്നു.

“ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ജാസ്മിനെ തന്നെയായിരിക്കും. എല്ലാ ബന്ധങ്ങളിലും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവും. എൻറെ ലൈഫ് സ്റ്റോറിയിൽ പറഞ്ഞതുപോലെ ഏറ്റക്കുറച്ചിലുകൾ എല്ലാ ബന്ധത്തിലും ഉണ്ടാകും. പെട്ടെന്ന് ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് എന്താണെന്ന് ചോദിച്ചാൽ അത് പറയാൻ പറ്റണ്ടേ? ജാസ്മിൻ വളരെ സ്ട്രോങ്ങ് പ്ലെയറാണ്. അടുത്ത എപ്പിസോഡ് കണ്ടാൽ അത് മനസ്സിലാവും” – ഗബ്രി പറയുന്നു.

Athul

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

32 mins ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

1 hour ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

6 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago