സിനിമാതാരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ എപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സിനിമ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മളുടെ സ്വന്തം വിശേഷങ്ങൾ തന്നെയാണ് നമ്മളെ സംബന്ധിച്ച്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ഫോട്ടോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മൂന്ന് കുട്ടികൾ ആണ് ഈ ഫോട്ടോയിൽ ഉള്ളത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ആണ് ഈ ഫോട്ടോയിൽ ഉള്ളത്. ഇതിൽ രണ്ടുപേർ ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനങ്ങളായ രണ്ട് നടന്മാർ ആണ്. ആരാണ് ഇവർ എന്ന് നിങ്ങൾക്ക് മനസ്സിലായോ?
തമിഴ് താരങ്ങളാണ് ഇവർ എങ്കിലും കേരളത്തിലും ധാരാളം ആരാധകരെയാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്. മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളായ സൂര്യ, അദ്ദേഹത്തിൻറെ സഹോദരനും നടനുമായ കാർത്തി എന്നിവരാണ് ഈ ഫോട്ടോയിൽ ഉള്ളത്. ഇവരെ കൂടാതെ ഇവരുടെ സഹോദരിയും ഈ ഫോട്ടോയിൽ ഉണ്ട്.
അതേസമയം കങ്കുവാ എന്ന സിനിമയിലാണ് സൂര്യ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ശിരുത്തൈ ശിവ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ അഡ്വഞ്ചർ ഫാന്റസി ചിത്രമായിരിക്കും ഇത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. ഈ വർഷം തന്നെയായിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഏറെക്കാലത്തിനുശേഷം ഒരു സൂര്യ ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പ് ആയിരിക്കും ഈ സിനിമയ്ക്ക് ലഭിക്കുന്നത് എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ എല്ലാവരും തന്നെ.