സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സൂപ്പർ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും എന്നതുകൊണ്ടും കൂടിയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഈ കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഉമ്മയുടെ ഒക്കത്തിരിക്കുന്ന ഒരു ചെറിയ കുട്ടിയുടെ ചിത്രം ആണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ആരാണ് ഈ കുട്ടി എന്ന് മനസ്സിലായോ?
മലയാള സിനിമയിൽ വില്ലനായി അരങ്ങേറിയ താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ ആയിരുന്നു താരം ആദ്യമായി അഭിനയരംഗത്ത് അരങ്ങേറിയത്. ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തെ ആയിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്. പിന്നീട് നിരവധി റൊമാൻറിക് സിനിമകൾ ചെയ്യുകയും അങ്ങനെ മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്ന പേര് എടുക്കുകയും ചെയ്തു താരം.
പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം തിളങ്ങി. കെട്ടിയോളാണ് എൻറെ മാലാഖ എന്ന സിനിമ ആയിരുന്നു ഇദ്ദേഹത്തിൻറെ കരിയർ ബെസ്റ്റ് പ്രകടനം. ഈ സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതോടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാൾ കൂടിയായി മാറി. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. എന്തായാലും ഇദ്ദേഹത്തിൻറെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്.