സൂപ്പർ താരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മൾ അവരെ കാണുന്നത് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ വീട്ടിലെ സ്വന്തം ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കുട്ടിയുടെ ചിത്രമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. മാതാപിതാക്കളുടെ കയ്യിൽ ഇരിക്കുന്ന കുട്ടി ആയിട്ടാണ് ഈ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ചിത്രങ്ങളിൽ താരം വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്.
ആരാണ് ഈ കുട്ടി എന്ന് നിങ്ങൾക്ക് മനസ്സിലായോ? ധാരാളം സിനിമകളിൽ താരം മുൻപ് അഭിനയിച്ചിട്ടുണ്ട് എങ്കിലും ദൃശ്യം എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യം രണ്ട് എന്ന സിനിമയിൽ ഇദ്ദേഹം ഇല്ലാതാനും. എന്നാൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമായി ഇദ്ദേഹം പല സ്ഥലത്ത് പരാമർശിക്കപ്പെടുന്നുണ്ട്. വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
റോഷൻ ബഷീർ എന്ന നടനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹം ഇന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോ ആണ് ഇത്. ഇതിനൊപ്പം മറ്റൊരു ഫോട്ടോ കൂടി ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഭാര്യയുടെ ഒപ്പം ഇദ്ദേഹം നിൽക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ എല്ലാം തന്നെ വളരെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.