മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ പറ്റാത്ത സിനിമകളിൽ ഒന്നാണ് ആലിബാബയും ആറര കള്ളന്മാരും എന്നത്. 1998 വർഷത്തിൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ശശിധരൻ ആറാട്ട് ആയിരുന്നു സിനിമയുടെ തിരക്കഥ രചിച്ചത്. സതീഷ്, ഷാജി എന്നിങ്ങനെ രണ്ടുപേർ ആയിരുന്നു സിനിമയുടെ സംവിധാനം നിർവഹിച്ചത്. അതേസമയം ഇതിൽ ജഗതിയുടെയും കല്പനയുടെയും കോമഡി രംഗങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ മകനായി എത്തിയത് ലുട്ടാപ്പി എന്ന കഥാപാത്രമായിരുന്നു.
അതേസമയം ഈ ലുട്ടാപ്പി ഇന്ന് എവിടെയാണ് ഉള്ളത് എന്ന് അറിയുമോ? ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് ഇദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണം ആദ്യം വന്നത്. രസകരമായ വസ്തുത എന്താണ് എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ആ ഗ്രൂപ്പിലെ മെമ്പറായിരുന്നു. ആരാണ് ഈ കുട്ടി എന്ന പോസ്റ്റ് വന്നതിനുശേഷം ഇദ്ദേഹം തന്നെ ഞാനാണ് ആ കുട്ടിയെ അവതരിപ്പിച്ചത് എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തി.
ഇപ്പോഴും ആ കഥാപാത്രത്തെ നിങ്ങൾ ഓർത്തിരിക്കുന്നു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എന്നായിരുന്നു ഇദ്ദേഹം മറ്റൊരു പോസ്റ്റിൽ പറഞ്ഞത്. തേജസ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കൊല്ലം സ്വദേശിയാണ് ഇദ്ദേഹം. നിലവിൽ ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.
വളരെ രസകരമായ ഒരു കഥാപാത്രമായിരുന്നു ലുട്ടാപ്പി. ബുദ്ധി സാമർത്ഥ്യം ഒരുപാട് ഉള്ള ഒരു കഥാപാത്രമായിരുന്നു ഇത്. അതേസമയം നിങ്ങൾ എന്തുകൊണ്ടാണ് സിനിമ മേഖല ഉപേക്ഷിച്ചത് എന്ന് ചോദിച്ചു കൊണ്ട് എത്തുകയാണ് നിരവധി ആളുകൾ ഇപ്പോൾ. അതേസമയം നിങ്ങൾ വീണ്ടും അഭിനയിക്കണം ചേട്ടാ എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.