മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സ്പടികം. മോഹൻലാലാണ് ഈ സിനിമയിലേക്ക് എത്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആടുതോമ എന്ന കഥാപാത്രത്തെ മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. അതേ സമയം ഈ സിനിമ വീണ്ടും പ്രദർശനത്തിന് എത്തുകയാണ്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം പുതിയതായി എത്തുമ്പോൾ സിനിമയിൽ എന്തൊക്കെ സർപ്രൈസുകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത് എന്നറിയുമോ?
ഫോർ കെ അറ്റോമോസ് മിക്സിൽ ആണ് സ്പടികം വരുന്നത്. ചെന്നൈയിൽ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ ആണ് സിനിമയുടെ റീമാസ്റ്ററിങ് പൂർത്തിയാക്കിയിട്ടുള്ളത്. റീമാസ്റ്ററിങ് ജോലികൾ പൂർണമായും പൂർത്തിയാക്കി എന്നാണ് അറിയാൻ സാധിക്കുന്നത്. ഭദ്രൻ തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ട് വഴി ഈ കാര്യം അറിയിച്ചിരിക്കുന്നത്.
ഒരു കോടി രൂപയാണ് സിനിമയുടെ റീ മാസ്റ്ററിംഗ് ജോലികൾക്ക് വേണ്ടി ചെലവഴിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. അമേരിക്കയിൽ വച്ചായിരുന്നു സിനിമയുടെ നെഗറ്റീവ് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റിയെടുത്തത്. ഇതിനു 30 ലക്ഷം രൂപ മാത്രമാണ് ചിലവായത്. മോണോ ഓഡിയോ ആയിരുന്നു സിനിമയുടേത്. ഇത് ഡോൾബി ഓഡിയോ ആക്കി മാറ്റി. പശ്ചാത്തല സംഗീതത്തിലെ ഓരോ ഭാഗവും അഴിച്ചെടുത്ത് വീണ്ടും മികച്ചതാക്കി എന്നാണ് ഇദ്ദേഹം പറയുന്നത്. സൗണ്ട് ഡിസൈനർ രാജാകൃഷ്ണ ആണ് ഇത് ചെയ്തത്.
സിനിമയിലെ ഒരുപാട് അഭിനേതാക്കൾ മരണപ്പെട്ടു. അതുകൊണ്ട് അവരെ വച്ച് വീണ്ടും ഡബ്ബിങ് ചെയ്യിക്കുന്നത് അസാധ്യമാണ്. സിനിമയിൽ പുതിയ ഷോട്ടുകൾ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം എത്ര ഷോട്ടുകൾ പുതുതായി കൂട്ടിച്ചേർന്നിട്ടുണ്ട് എന്ന് പറയുന്നവർക്ക് ഒരു റിമാൻ ഗ്ലാസ് സമ്മാനമായി നൽകും എന്നാണ് ഇദ്ദേഹം പറയുന്നത്.