മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രുതി രജനീകാന്ത്. ഒരുപക്ഷേ ഈ പേരിനേക്കാളും താരം അറിയപ്പെടുന്നത് പൈങ്കിളി എന്ന പേരിലൂടെ ആയിരിക്കും. ചക്കപ്പഴം എന്ന പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രത്തെ നടിയാണ് ശ്രുതി രജനീകാന്ത്. ഇതിനു മുൻപ് മോഡലിംഗ് ഫീൽഡിലും ഷോർട്ട് ഫിലിം ഫീൽഡിലും താരം പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും താരത്തിന് ഏറ്റവും കൂടുതൽ ആരാധകരെ ലഭിച്ചത് ചക്കപ്പഴം എന്ന പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ്.
സിനിമ മേഖലയിൽ ഒന്നും തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് ശ്രുതി പറയുന്നത്. സിനിമ മേഖലയിലേക്ക് എത്തുന്നതിനുമുമ്പായിരുന്നു അത്. ഇപ്പോൾ അത്തരത്തിലുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടാവാറില്ല എന്നും ഒരുപക്ഷേ ഇപ്പോൾ കുറച്ച് പ്രശസ്തി വന്നതുകൊണ്ട് ആയിരിക്കണം എന്നും അതുപോലെ മീറ്റൂ പോലെയുള്ള ആരോപണങ്ങൾ വരുന്നതുകൊണ്ടും ആയിരിക്കാം എന്നാണ് താരം പറയുന്നത്. ഇതുകൂടാതെ തൻറെ സ്വഭാവവും ആളുകൾക്ക് അറിയാം എന്നാണ് ചോദ്യം പറയുന്നത്.
ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ എന്തെന്നാൽ ഞങ്ങളുടെയൊക്കെ ജീവിതം വളരെ എളുപ്പമാണ് എന്നാണ് പലരും കരുതുന്നത്. നിങ്ങൾ ഫൈൻ അല്ലേ ഓക്കേ അല്ലേ എന്നൊക്കെയാണ് അവർ ചോദിക്കുന്നത്. പക്ഷേ നമുക്ക് ഉണ്ടാകുന്ന പ്രഷർ ചില്ലറ അല്ല. ഞങ്ങളും സാധാരണ മനുഷ്യരാണ് എന്നും എല്ലാ ദിവസവും ഓരോ കാര്യങ്ങൾക്ക് വേണ്ടി സ്ട്രഗിൾ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നുമാണ് ശ്രുതി രജനീകാന്ത് പറയുന്നത്.
താൻ ഒരു നായിക മെറ്റീരിയൽ അല്ല എന്നും തനിക്ക് താല്പര്യം കൽപ്പനയും കെപിഎസി ലളിതയും ബിന്ദു പണിക്കരും ഒക്കെ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുവാനാണ് എന്നും അച്ഛൻറെ ആഗ്രഹപ്രകാരമാണ് ഈ മേഖലയിൽ എത്തിയത് എന്നുമാണ് ശ്രുതി പറയുന്നത്.
ഓരോ ദിവസവും ഇൻഡസ്ട്രിയിലേക്ക് കടന്നുകൊണ്ടിരിക്കാൻ താൻ ഒരുപാട് സ്ട്രഗിൾ ആണ് ചെയ്യുന്നത് എന്നും നമ്മൾ കാണുന്നത് അല്ല അകത്ത് വരുമ്പോൾ എന്നും അകത്ത് വരുമ്പോൾ ഉള്ളത് ആയിരിക്കില്ല തൊട്ടു നോക്കി കഴിയുമ്പോൾ എന്നും ആണ് താരം പറയുന്നത്. ഏകദേശം നൂറിനു മുകളിൽ ഓഡിഷനുകൾ പണ്ട് അറ്റൻഡ് ചെയ്തിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.