Kerala News

തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി . കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

- Advertisement -

കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് റദ്ദാക്കണം, നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണം എന്നൊക്കെയാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം കുറച്ചുദിവസം മുമ്പ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ 33 മണിക്കൂര്‍ ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞദിവസമാണ് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് .


2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ തന്നെയാണ് . നടന്‍ ദിലീപ് 84 ദിവസം ജയില്‍ വാസം അനുഭവിച്ച ശേഷം പുറത്തിറങ്ങുകയും ചെയ്തു.

 

Anusha

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

31 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

51 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

1 hour ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

3 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago