മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കണ്ണൻ പട്ടാമ്പി. മേജർ രവി സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മേജർ രവിയുടെ സഹോദരനും കൂടിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു കേസ് ആണ് വന്നിരിക്കുന്നത്. തമിഴ്നാട്ടിൽനിന്നും മിഠായി വിൽക്കുവാൻ വേണ്ടി എത്തിയ യുവതികളെ ഇദ്ദേഹവും ഇദ്ദേഹത്തിൻറെ കൂട്ടാളികളും ചേർന്ന് കയ്യേറ്റം ചെയ്തു എന്നാണ് പരാതി.
കഴിഞ്ഞ ബുധനാഴ്ച ആണ് സംഭവം നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നും എത്തിയ കുടുംബം കേരളത്തിലാണ് കുറേകാലമായി താമസിക്കുന്നത്. ഇവിടേക്ക് കള്ളൻ പട്ടാമ്പിയും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും മദ്യപിച്ചുകൊണ്ട് എത്തുകയായിരുന്നു. എന്നിട്ട് അവിടെ ഉണ്ടായിരുന്ന സ്ത്രീകളെ ഇവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർ എല്ലാവരും തന്നെ വലിയ രീതിയിൽ മദ്യലഹരിയിലായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവ സമയത്ത് സ്ത്രീകൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. വീട്ടിൽ മലയാളികൾ അല്ലാതെ മറ്റാരും താമസിക്കാൻ പാടില്ല എന്നു പറഞ്ഞുകൊണ്ട് ആയിരുന്നു ഇവരുടെ അക്രമം. അതേസമയം നാടൻ കണ്ണൻ പട്ടാമ്പി ഇത് ആദ്യമായിട്ടല്ല ഒരു കേസിൽ അകപ്പെടുന്നത്. അദ്ദേഹത്തിൻറെ പേരിൽ നിരവധി കേസുകളാണ് ഇപ്പോൾ നിലവിലുള്ളത്.
നേരത്തെ സമാനമായ ഒരു കേസിൽ ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. പട്ടാമ്പിയിലെ ഒരു വനിതാ ഡോക്ടറെ അപമാനിച്ചുവെന്ന കേസിലായിരുന്നു ഇയാൾ ഉൾപ്പെട്ടത്. ഒരു സാമൂഹിക പ്രവർത്തകയെയും ഇത്തരത്തിൽ ഇയാൾ അപമാനിച്ചിട്ടുണ്ട് എന്നാണ് കേസ്. ഈ കേസിൽ അടുത്തിടെ ആണ് ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.