Film News

മോഹൻലാലിന്റെ മുന്നിലിട്ട് വേണു നാഗവള്ളി അയാളെ തല്ലി, അതോടെ സിനിമ കരിയർ അവസാനിച്ചു – അതുല്യ കലാകാരന്റെ ജീവിതത്തിൽ സംഭവിച്ച അറിയാ കഥ വെളിപ്പെടുത്തി നിർമ്മാതാവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വേണമെന്ന് നാഗവള്ളി. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറച്ച് സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു നടൻ എന്നതിന് പുറമേ ഒരു സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ഇദ്ദേഹം. എല്ലാ മേഖലകളിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് കെ ജി നായർ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

സിനിമയിൽ അദ്ദേഹം വലിയ ഒരു വിജയം ആയിരുന്നു എന്നും എന്നാൽ ജീവിതത്തിൽ ഒരു പരാജയമായിരുന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്. എങ്ങനെയാണ് വേണുനാഗപ്പള്ളി എന്ന് അതുല്യ കലാകാരന്റെ സിനിമ കരിയർ അവസാനിച്ചത് എന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ഒരിക്കൽ നിർമ്മാതാവ് ആയിരുന്ന കെ ആർ ജി എന്ന വ്യക്തിയുടെ മകനെ ലൊക്കേഷനിൽ വച്ചു വേണു തല്ലി. അന്നുമുതലാണ് വേണു നാഗവള്ളിക്ക് സിനിമകൾ കുറഞ്ഞത് എന്നാണ് കെ ജി നായർ പറയുന്നത്. ലാൽസലാം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം നടക്കുന്നത്.

മുരളിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ലാൽസലാം. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് കെ വി തോമസ് മരിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗത്തിൽ ഒരു ആംബുലൻസ് വേണം. കുറെ നേരം ശ്രമിച്ചിട്ടും പ്രൊഡ്യൂസർമാരെ ഒന്നും അവിടെ കണ്ടില്ല. ആ സമയത്താണ് പ്രൊഡ്യൂസറുടെ മകൻ അവിടെ എത്തിയത്. ഇത് നിൻറെ സിനിമയല്ലേ എന്ന് ചോദിച്ചു കൊണ്ട് എല്ലാവരുടെയും മുന്നിൽ വച്ച് പ്രൊഡ്യൂസറുടെ മകനെ വേണു അടിക്കുകയായിരുന്നു. ഈ സംഭവം സിനിമ മേഖലയിൽ വലിയ ചർച്ചയായി മാറി എന്നാണ് നിർമ്മാതാവ് പറയുന്നത്. നേരത്തെ തന്നെ ഇയാളെ കണ്ടാൽ വേണുവിന്റെ സ്വഭാവം മാറുന്ന ശീലം ഉണ്ടായിരുന്നു എന്നും കെജിആർ പറഞ്ഞിട്ടുണ്ട് എന്നാണ് നിർമ്മാതാവ് പറയുന്നത്.

ഈയൊരു സംഭവത്തിന് ശേഷമാണ് വേണുനാഗപ്പള്ളിയുടെ സിനിമ കരിയർ താഴ്ന്നു തുടങ്ങിയത് എന്നാണ് കെ ജി നായർ പറയുന്നത്. ഒരു പരിധിവരെ വേണു നാഗവള്ളിയുടെ കരിയർ നശിച്ചതിന് അദ്ദേഹത്തിൻറെ സ്വഭാവം തന്നെയാണ് കാരണം എന്നാണ് ഇദ്ദേഹം പറയുന്നത്. എന്തായാലും സിനിമ മേഖലയിലെ ഇത്തരത്തിലുള്ള ഒരുപാട് വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങളിലായി പഴയ സംവിധായകനും നിർമാതാക്കളും വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം വലിയ പ്രാധാന്യമാണ് ഓൺലൈൻ മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

2 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

3 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

4 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

5 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago