മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. സൂപ്പർ താരം സുകുമാരൻ്റെ മകനാണ് ഇദ്ദേഹം. ആ പേരിൽ ആണ് താരം സിനിമയിൽ എത്തിയത് എങ്കിലും ഇന്ന് മലയാളസിനിമയിൽ സ്വന്തമായി ഒരു അഡ്രസ്സ് ഉണ്ടാക്കിയെടുത്ത വ്യക്തികളിൽ ഒരാൾ കൂടിയാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാൾ മാത്രമല്ല പൃഥ്വിരാജ്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ലൂസിഫർ, ബ്രോ ഡാഡി എന്നിങ്ങനെ രണ്ടു സിനിമകളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടിലും മോഹൻലാലായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് താരം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.
സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ പോവുകയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇവിടെ. താരം അവസാനമായി പങ്കുവെച്ച വാർത്തയാണ് ഇപ്പോൾ ആരാധകരെ മുഴുവൻ ഞെട്ടിപ്പിച്ചിരിക്കുന്നത്. താരമിപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുക്കാൻ പോവുകയാണ് എന്നാണ് പറയുന്നത്. എന്തിനാണ് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത് എന്ന് അറിയുമോ? പോസ്റ്റ് വായിക്കാം.
“ഇത് കനൽ കണ്ണൻ. സത്യം, പോക്കിരിരാജ, ഹീറോ എന്നീ സിനിമകളിൽ ആക്ഷൻ ഡയറക്ടറായി ഇദ്ദേഹം എന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാൾ ആണ് കണ്ണൻമാസ്റ്റർ. കടുവ എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ആക്ഷൻ സീക്വൻസുകൾ ഷൂട്ട് ചെയ്യുവാൻ ഉള്ള എൻറെ ഇഷ്ടം വർദ്ധിച്ചതിൽ തീർച്ചയായും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കടുവ എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഡിസൈൻ ചെയ്യുവാൻ ഷാജികൈലാസിനൊപ്പം ഒരു പങ്ക് ഞങ്ങൾക്കും ഉണ്ട്.
മൂന്നു സിനിമകളുടെ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അത് മൂന്നും ഔദ്യോഗികമായി ഞാൻ പൂർത്തിയാക്കി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളാണ് ഇത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അവ ഓരോന്നായി റിലീസ് ചെയ്യും. അതുകഴിഞ്ഞ് ഒരിക്കൽ കൂടി ആടുജീവിതം എന്ന സിനിമയുടെ ഭാഗമാകുവാൻ വേണ്ടി പോവുകയാണ്. അതിനുവേണ്ടി ഒരു ഇടവേള എടുക്കുകയാണ്. കാരണം ആ സിനിമയ്ക്ക് ഒരു ഇടവേള അത്യാവശ്യമാണ്. ഞങ്ങൾ ഉടൻതന്നെ അൽജീരിയയിൽ ഷൂട്ടിംഗ് പുനരാരംഭിക്കും. അതുകഴിഞ്ഞ് ജോർദാൻ. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും” – ഇതാണ് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ.