മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിൻസി അലോഷ്യസ്. അടുത്തിടെ പുറത്തിറങ്ങിയ നിരവധി മലയാള സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. സോളമൻ്റെ തേനീച്ചകൾ എന്ന സിനിമയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് കനകം കാമിനി കലഹം എന്ന സിനിമയിലും താരം അഭിനയിച്ചു. വികൃതി എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. താരം അറിയിക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആണ് താരം ആരാധകരെ അറിയിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ പോവുകയാണ് എന്ന വാർത്ത ആണ് താരം ആരാധകരെ അറിയിച്ചത്. ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നടി തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. ഈ സിനിമയിൽ പ്രധാന വേഷത്തിൽ ആണ് താരം എത്തുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്തായാലും വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇത്രയും വലിയ ഒരു വളർച്ച നേടിയത് അത്ഭുതാവഹമാണ് എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം മലയാളത്തിലും നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൗദി വെള്ളക്ക എന്ന സിനിമയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. തരുൺ മൂർത്തി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓപ്പറേഷൻ ജാവ എന്ന സിനിമയ്ക്ക് ശേഷം താരം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടിയാണ് ഇത്. അതേസമയം തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.