മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജിത്ത്. ശാലിനിയുടെ ഭർത്താവ് എന്ന പേരിൽ ആയിരുന്നു ഇദ്ദേഹം ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ശാലിനി അറിയപ്പെടുന്നത് അജിത്തിന്റെ ഭാര്യ എന്ന പേരിലാണ്. ഒരുകാലത്ത് തമിഴ്നാട്ടിൽ മാത്രം അറിയപ്പെട്ടിരുന്ന നടന്മാരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. എന്നാൽ ഇന്ന് കേരളത്തിലും ഇദ്ദേഹത്തെ ആളുകൾ അറിയും. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് തമിഴ്നാട്ടിൽ ഉള്ളത് എന്നാണ് ഇദ്ദേഹത്തിന്റെ കേരള ആരാധകർ പറയുന്നത്.
അതേസമയം യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമ ആയിരുന്നു തുനീവ്. ഈ സിനിമയിൽ നായികയായി എത്തിയത് നമ്മുടെ സ്വന്തം മഞ്ജു വാര്യർ ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ആയിരുന്നു ഇവർ എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് പോയത്. ഇതിൻറെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആയിരുന്നു തരംഗം സൃഷ്ടിച്ചത്.
ഇപ്പോൾ ഇദ്ദേഹത്തിൻറെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടൻതന്നെ ഇദ്ദേഹം ഒരു നീണ്ട യാത്ര പോകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ബൈക്കിൽ ആയിരിക്കും ഇദ്ദേഹം യാത്ര പോകുന്നത്. ഇത്തവണ ഒരു വേൾഡ് ടൂർ ആണ് താരം പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇത്തവണ ആരൊക്കെ ആയിരിക്കും ഇദ്ദേഹത്തിന്റെ ഒപ്പം പോകുന്നത് എന്ന കാര്യത്തിൽ യാതൊരു തീരുമാനവും ആയിട്ടില്ല.
അതേ സമയം അടുത്തിടെ ആയിരുന്നു മഞ്ജു വാര്യർ പുതിയ ബൈക്ക് എടുത്തത്. ബിഎംഡബ്ല്യു ആര് 1250 ജി എസ് എന്ന ബൈക്ക് ആണ് മഞ്ജുവാര്യർ എടുത്തത്. ഏകദേശം 20 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില. അതുകൊണ്ടുതന്നെ മഞ്ജു വാര്യർ ഈ യാത്രയുടെ ഭാഗമാണോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്? ആണെങ്കിൽ മലയാളികളുടെ പ്രിയപ്പെട്ട തലയും മലയാളികളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാറും ലോകം ചുറ്റുന്നത് കാണാൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം.