മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി നടിമാർ പോലും ഇല്ലാത്ത ആരാധകർ ആണ് സാമന്തയ്ക്ക് കേരളത്തിലുള്ളത്. ഇതിനു കാരണം സാമന്ത അഭിനയിച്ച കുറെ തമിഴ് തെലുങ്ക് സിനിമകൾ ആണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്. ഈച്ച എന്ന സിനിമ മുതൽ കത്തി എന്ന സിനിമയിലെ ധാരാളം സിനിമകളിൽ സാമന്ത അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ കേരളത്തിലും വലിയ വിജയമായിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ വ്യക്തിയാണ് സാമന്ത. അടുത്തിടെ ആയിരുന്നു താരം വിവാഹമോചനം നേടിയത്. തെലുങ്ക് താരം നാഗ ചൈതന്യ ആയിരുന്നു നടിയുടെ ഭർത്താവ്. കഴിഞ്ഞ ഒക്ടോബർ രണ്ടാം തീയതി ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം വഴി ആയിരുന്നു ഇരുവരും ഔദ്യോഗിക വിവാഹമോചനം പ്രഖ്യാപിച്ചത്. എന്ത് കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
വിവാഹമോചനം കഴിഞ്ഞ അന്ന് മുതൽ സാമന്ത കറങ്ങി നടക്കുകയാണ്. ആദ്യം ഋഷികേഷ്ലേക്ക് ആയിരുന്നു താരം യാത്ര പോയത്. അവിടെ നിന്നും പിന്നീട് താരം സുഹൃത്തുക്കളുടെ ഒപ്പം ഗോവയിലേക്ക് യാത്ര പോയി. പിന്നീട് സ്വിറ്റ്സർലാൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് താരം യാത്ര പോയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്.
താരാം ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അറിയുമോ? കേരളത്തിൽ ആണ് താരം ഇപ്പോൾ ഉള്ളത്. അവധി ആഘോഷിക്കുന്നതിന് വേണ്ടിയാണ് താരം കേരളത്തിൽ എത്തിയത്. കഴിഞ്ഞദിവസം താരം ആതിരപ്പള്ളിയിൽ നിന്നും എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് വളരെ പെട്ടെന്ന് ആയിരുന്നു വൈറൽ ആയി മാറിയത്. താരമിപ്പോൾ ആലപ്പുഴ ബീച്ചിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒരു സുഹൃത്തിൻറെ ഒപ്പമാണ് താരം ആലപ്പുഴയിൽ എത്തിയത്. എന്തായാലും താരത്തെ ഒരുനോക്ക് കാണുവാൻ വേണ്ടി നെട്ടോട്ടമോടുകയാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള സാമന്ത ആരാധകർ.