മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യൻ സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്. അതേസമയം താരത്തിന് ഇപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ട് എന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ കഴമ്പൊന്നുമില്ല എന്ന് തെളിയിക്കുകയാണ് ഇപ്പോൾ വിഗ്നേഷ് ശിവൻ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ. താരം ഒരു പുതിയ യാത്ര പുറപ്പെടാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
നിരവധി സിനിമകളുടെ ചിത്രീകരണ തിരക്കിൽ ആയിരുന്നു നയൻതാര ഇതുവരെ. എന്നാൽ ഇപ്പോൾ സിനിമ തിരക്കുകൾക്ക് എല്ലാം അവധി നൽകുകയാണ് ഇവർ. അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി ഇവർ പുറപ്പെടുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങൾ ആയിയെങ്കിലും ഇത് ഒരു ഹണിമൂൺ യാത്ര ആയി കാണുകയാണ് ഇരുവരും. യാത്രയ്ക്കിടയിൽ ഇവർ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിട്ടുണ്ട്. ഏത് രാജ്യത്തേക്കാണ് ഇവർ ഇപ്പോൾ യാത്ര പോകുന്നത് എന്നറിയുമോ?
“തുടർച്ചയായ ജോലി തിരക്കുകൾക്കു ശേഷം ഞങ്ങൾ ഇപ്പോൾ ഞങ്ങൾക്ക് വേണ്ടി കുറച്ചു സമയം മാറ്റിവെക്കുകയാണ്. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു” – ഇതായിരുന്നു ചിത്രങ്ങൾക്ക് അടിക്കുറിപ്പ് ആയി വിഗ്നേഷ് ശിവൻ എഴുതിയത്. അതേസമയം ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സിനിമ മേഖലയിലെ നിരവധി താരങ്ങൾ ആയിരുന്നു ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്.
ഇവരുടെ വിവാഹ വീഡിയോ ഉടൻ തന്നെ പുറത്തുവരും എന്നാണ് അറിയാൻ സാധിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആയിരിക്കും ഇവരുടെ വിവാഹ വീഡിയോ പുറത്തുവിടുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു നടിയുടെ വിവാഹം വലിയ സ്കെയിലിൽ പ്രദർശിപ്പിക്കപ്പെടുന്നത്. വമ്പൻ തുകയ്ക്ക് ആണ് ഇതിൻറെ സംപ്രേഷാവകാശം സ്വന്തമാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.